പത്തനംതിട്ട ഫെസ്റ്റ് : സെമിനാര്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ‘ആരോഗ്യം ആനന്ദം’ പത്തനംതിട്ട ഫെസ്റ്റിനോടനുബന്ധിച്ച് പത്തനംതിട്ട കണ്ണംപുത്തൂര്‍ ഗ്രൗണ്ടില്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നയിച്ച സെമിനാര്‍ സംഘടിപ്പിച്ചു. കേരളത്തിലെ മാറുന്ന ജീവിതശൈലികളും അവ സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്‌നങ്ങളും വിഷയത്തില്‍ എന്‍.സി.ഡി സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോക്ടര്‍ ബിബിന്‍ ഗോപാലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോ.റീത്ത ഐസക്, ആര്‍ദ്രം മിഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഡോ.മാത്യൂസ് നമ്പേലി, ഡോ. കെ.എന്‍ ചെറിയാന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ കാന്‍സര്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സാറ ഈശോ എന്നിവര്‍ പങ്കെടുത്തു.

സംക്രമിക രോഗങ്ങള്‍ കേരളം നേരിടുന്ന വെല്ലുവിളികള്‍, ഏകാരോഗ്യം, ആന്റിബയോട്ടിക് സ്മാര്‍ട്ട്, നിര്‍ണയ ഹബ് ആന്റ് സ്‌പോക്ക് വിഷയത്തില്‍ നടന്ന സെമിനാറിന് കേരള ഹെല്‍ത്ത് സെന്റര്‍ ഫോര്‍ നിപ്പ റിസര്‍ച്ച് ആന്റ് റസീലിയന്‍സ് നോഡല്‍ ഓഫീസര്‍ ഡോ. ടി.എസ് അനീഷ് നേതൃത്വം നല്‍കി. കേരള സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ സ്റ്റേറ്റ് പ്രോജക്ട് തലവന്‍ ഡോ. എ നവീന്‍, നിര്‍ണയ ഹബ്ബ് സ്‌പോക്ക് ആന്‍ഡ് ലാബ് നെറ്റ്‌വര്‍ക്ക് നോഡല്‍ ഓഫീസര്‍ ഡോ.നിഖിലേഷ് മേനോന്‍, ബിലീവേഴ്‌സ് ചര്‍ച്ച് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ആന്‍ഡ് വൈസ് ഡീന്‍ ഡോ.സംഗീത മെറിന്‍ എന്നിവര്‍ വിവിധ വിഷയം അവതരിപ്പിച്ചു. പൊതുജനങ്ങളുടെ സംശയങ്ങള്‍ക്ക് വിദഗ്ധര്‍ മറുപടി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മസ്തിഷ്കമരണം സംഭവിച്ച 16-കാരന്റെ അവയവങ്ങൾ മൂന്നുപേർക്ക് പുതുജീവനേകും ; മാതൃകയായി കുടുംബം

0
കോഴിക്കോട്: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച പ്ലസ്...

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...