മഴക്കാലമാണെങ്കില്‍ കൂടി സംസ്ഥാനത്ത് കത്തുന്ന വേനലും ചൂടുമാണ്. ശരീരവും ഒപ്പം ചര്‍മവുമെല്ലാം ഒരു പോലെ തളരുന്ന സമയം. ഈ സമയത്ത് വരുന്ന രോഗങ്ങളും ചില്ലറയല്ല. വേനലിനോട് പൊരുതാന്‍, ശരീരം ആരോഗ്യകരമായി നില നിര്‍ത്താന്‍ നാം കഴിയ്ക്കുന്ന ഭക്ഷണം പ്രധാനമാണ്. വയറിന്റെ ആരോഗ്യത്തിന്, ശരീരത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഭക്ഷണങ്ങള്‍ വേണം, കഴിയ്ക്കുവാന്‍. വേനലില്‍ കഴിയ്ക്കേണ്ടതും ഒഴിവാക്കേണ്ടതുമായ പല ഭക്ഷണങ്ങളുമുണ്ട്. ഇത്തരത്തില്‍ ഒന്നാണ് ശര്‍ക്കര.
ശര്‍ക്കര മിതമായി കഴിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണം നല്‍കും. വേനല്‍ക്കാലത്ത് ആരോഗ്യ സംരക്ഷണത്തിന് ശര്‍ക്കര കഴിയ്ക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ. വേനല്‍ക്കാലത്ത് മധുരം കുറച്ച് ഉപയോഗിയ്ക്കുന്നതാണ് നല്ലതെങ്കിലും ശര്‍ക്കര പൊതുവേ ആരോഗ്യകരമാണെന്ന് വേണം പറയുവാന്‍. വേനലില്‍ ഫ്ളൂ പോലുള്ള രോഗങ്ങള്‍ പതിവാണ്. കൂടിയ ചൂട് രോഗങ്ങള്‍ക്ക് വഴിയൊരുക്കുന്നു. രോഗപ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ് ശര്‍ക്കര. കോള്‍ഡ്, ചുമ തുടങ്ങിയ രോഗങ്ങള്‍ക്ക് പ്രതിവിധിയാകാവുന്ന ഒന്നാണിത്. മധുരത്തിന് പകരം ശര്‍ക്കര ചേര്‍ത്ത് കഴിയ്ക്കാം. വേനലില്‍ കൂടുതല്‍ ദാഹം അനുഭവപ്പെടാന്‍ പഞ്ചസാര കാരണമാകും. ഇതിന് പകരം ശര്‍ക്കര നല്ലതാണ്.
ശരീരത്തിന് ഊര്‍ജം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ് ശര്‍ക്കര. വേനലില്‍ ശരീരം തളരുന്നത് സാധാരണയാണ്. ഊര്‍ജക്കുറവും ക്ഷീണവുമെല്ലാം തന്നെ അനുഭവപ്പെടും. ഇതിനുള്ള നല്ലൊരു പരിഹാരമാണ് ശര്‍ക്കര. ഇത് ശരീരം തണുക്കാന്‍ സഹായിക്കുന്നു. വേനല്‍ക്കാലത്ത് പുറത്തേയ്ക്ക് പോകുമ്പോള്‍ ഒരു കഷ്ണം ശര്‍ക്കര നുണയുന്നത് നല്ലതാണ്. ഇതിലെ കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകളാണ് ഇതിന് സഹായിക്കുന്നത്.