തിരുവനന്തപുരം: യുഡിഎഫ് സംഘടിപ്പിക്കുന്ന ഹെൽത്ത് കോൺക്ലേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കോൺക്ലേവ് ഉദ്ഘാടനം ചെയ്യും. യുഡിഎഫിന്റെ മുതിർന്ന നേതാക്കൾക്കൊപ്പം ആരോഗ്യ രംഗത്തു നിന്നുള്ള വിദഗ്ധർ, ആരോഗ്യ വകുപ്പ് മുൻ ഡയറക്ടർമാർ, സാമ്പത്തികശാസ്ത്രജ്ഞർ, ആശാ വർക്കർമാരുടെ പ്രതിനിധികൾ തുടങ്ങിയവരും ചർച്ചകളിൽ പങ്കെടുക്കും. കേരളത്തിലെ ആരോഗ്യരംഗത്ത് നിലനിൽക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരമാർഗങ്ങൾ എന്തൊക്കെ ചെയ്യാമെന്നതിനെക്കുറിച്ചും കോൺക്ലേവ് ചർച്ച ചെയ്യും. ഒന്നര മാസമായി ഹെൽത്ത് കമ്മിഷൻ ആരോഗ്യരംഗത്തെ പ്രധാന സ്ഥാപന മോധാവികളുമായും ആരോഗ്യപ്രവർത്തകരുമായും ശാസ്ത്രസാങ്കേതിക വിദഗ്ദരുമായും വിശദമായ ചർച്ചകൾ നടത്തിയിരുന്നു. എറണാകുളത്ത് കമ്മിഷൻ സിറ്റിംഗും നടത്തി. ഈ ചർച്ചകളെത്തുടർന്ന് തെരഞ്ഞെടുത്ത ഇരുപതിൽപരം പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ചാണ് കോൺക്ലേവിലെ ചർച്ചകൾ മുഖ്യമായും നടക്കുക.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























