Tuesday, May 13, 2025 10:23 am

പാലക്കാട് ജില്ലാതല ആരോഗ്യമേള ; മന്ത്രി കെ.കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : ആരോഗ്യ വകുപ്പ്, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ആരോഗ്യമേള ജൂണ്‍ 19 രാവിലെ 10 ന് കൊഴിഞ്ഞാമ്പാറ നാട്ടുകല്‍ ഗവ.കോളേജില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.

പൊതുജനാരോഗ്യ മേഖലയില്‍ ലഭ്യമായ പദ്ധതികള്‍ -ചികിത്സാ സൗകര്യങ്ങള്‍ സംബന്ധിച്ച്‌ അവബോധം, ആരോഗ്യ കുടുംബ ക്ഷേമ കേന്ദ്രങ്ങളില്‍ ലഭ്യമായ ചികിത്സാ പദ്ധതികള്‍ ജനങ്ങളിലേക്കെത്തിക്കുക, വിവിധ പകര്‍ച്ചവ്യാധി ജീവിതശൈലി രോഗങ്ങളുടെ നിയന്ത്രണവും പ്രതിരോധ മാര്‍ഗങ്ങളും സംബന്ധിച്ച്‌ ജനങ്ങളെ ബോധവത്ക്കരിക്കുക, ഗുണകരമായ ജീവിതശൈലി പിന്തുടരാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കുക, രോഗനിര്‍ണയ പരിശോധനകള്‍, അടിസ്ഥാന ആരോഗ്യ പരിശോധന സേവനങ്ങള്‍, മരുന്ന് ലഭ്യമാക്കല്‍, ആരോഗ്യ വിദഗ്ധരുമായുള്ള ടെലി കണ്‍സള്‍ട്ടേഷന്‍, ആവശ്യമെങ്കില്‍ റഫറല്‍ നല്‍കല്‍ എന്നിവയാണ് ആരോഗ്യ മേളയുടെ ലക്ഷ്യം. മേളയോടനുബന്ധിച്ച്‌ വിവിധ വകുപ്പുകളുടെ പ്രദര്‍ശന സ്റ്റാളുകള്‍ ഉണ്ടായിരിക്കും.

ജീവിതശൈലി രോഗ പരിശോധനകള്‍, ആരോഗ്യബോധവത്ക്കരണ സെമിനാര്‍, കണ്ണ്, ചെവി, ദന്ത പരിശോധനാ ക്യാമ്പുകള്‍, മലമ്പനി, ത്വക്ക് രോഗ പരിശോധനകള്‍, ക്ഷയരോഗ നിര്‍ണയ പരിശോധന, ടെലികണ്‍സള്‍ട്ടേഷന്‍ മുഖേന സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം, ഗര്‍ഭിണികള്‍, അമ്മമാര്‍, കുട്ടികള്‍ എന്നിവര്‍ക്കുള്ള ആരോഗ്യ പരിശോധനകള്‍, ക്യാന്‍സര്‍ സ്‌ക്രീനിങ്ങും ബോധവല്‍ക്കരണവും, എച്ച്‌.ഐ.വി പരിശോധന, ആയുഷ്മാന്‍ ഭാരത് ( കാരുണ്യ ആരോഗ്യ സുരക്ഷ) ഇന്‍ഷുറന്‍സ് സേവനങ്ങള്‍, ആയുര്‍വേദ – ഹോമിയോ ഡോക്ടര്‍മാരുടെ സേവനം, വിവിധ സേവന – പദ്ധതികളുടെ പ്രദര്‍ശനം, കുടുംബശ്രീ വിപണന മേള, പാലിയേറ്റീവ് ഗുണഭോക്താക്കളുടെ ഉത്പന്ന വിപണനം, യോഗ പരിശീലനം എന്നീ സേവനങ്ങള്‍ മേളയില്‍ ലഭിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ അധ്യക്ഷയാവുന്ന പരിപാടിയില്‍ എം.പിമാരായ വി.കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ് എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി പ്രദര്‍ശന സ്റ്റാള്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എമാരായ എ. പ്രഭാകരന്‍, കെ.ബാബു, കെ.ഡി പ്രസേനന്‍, വി.പി സുമോദ്, കെ.ശാന്തകുമാരി, ഷാഫി പറമ്പില്‍, കെ.പ്രേംകുമാര്‍, പി.മമ്മിക്കുട്ടി, മുഹമ്മദ് മുഹ്സിന്‍, എന്‍.ഷംസുദ്ദീന്‍, ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.മുരുകദാസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.പി റീത്ത, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ക്ഷേ​ത്ര​ത്തി​ലെ ത​ടാ​ക​ത്തി​ൽ നാ​ല് വ​യ​സ്സു​കാരൻ മു​ങ്ങി​മ​രി​ച്ചു

0
മം​ഗ​ളൂ​രു: വി​വാ​ഹ ച​ട​ങ്ങി​നി​ടെ ന​ന്ദി​ക്കൂ​റി​ലെ ഒ​രു ക്ഷേ​ത്ര​ത്തി​ലെ ത​ടാ​ക​ത്തി​ൽ നാ​ല് വ​യ​സ്സു​ള്ള...

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിനവും സ്വർണവില ഇടിഞ്ഞു. പവന്...

സംസ്ഥാനത്ത് അടിമുടി മാറ്റത്തിനൊരുങ്ങി കോൺഗ്രസ് നേതൃത്വം

0
തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് പ്രസിഡന്റായി സണ്ണി ജോസഫ് ചുമതലയേറ്റതിനു പിന്നാലെ കോൺഗ്രസിൽ...

9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി

0
മലപ്പുറം : കാലിക്കറ്റ് എയര്‍പോര്‍ട്ടില്‍ പോലീസ് 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ്...