പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ശസ്ത്ര​ക്രി​യ വി​ഭാ​ഗ​ങ്ങ​ള്‍ കോ​ന്നി മെ​ഡി​ക്ക​ല്‍ കോളേജി​ലേ​ക്ക് മാ​റ്റാ​നു​ള്ള തീ​രു​മാ​ന​ത്തി​ലു​റ​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ശസ്ത്ര​ക്രി​യ വി​ഭാ​ഗ​ങ്ങ​ള്‍ കോ​ന്നി മെ​ഡി​ക്ക​ല്‍ കോളേജി​ലേ​ക്ക് മാ​റ്റാ​നു​ള്ള തീ​രു​മാ​ന​ത്തി​ലു​റ​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും കോ​ന്നി മെ​ഡി​ക്ക​ല്‍ കോളേജിലും സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​റും സെ​ക്ര​ട്ട​റി​യും അ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ ര​ണ്ടി​ട​ങ്ങ​ളി​ലെ​യും ഡോ​ക്ട​ര്‍​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി​യെ​ങ്കി​ലും നി​ര്‍​ദേ​ശ​ങ്ങ​ള്‍ അം​ഗീ​ക​രി​ച്ചി​ല്ല. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ങ്ങ​ള്‍ മെ​ഡി​ക്ക​ല്‍ കോളേജിലേക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ അ​വി​ടെ​യു​ള്ള ഡോ​ക്ട​ര്‍​മാ​രും പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്.

മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​നു കീ​ഴി​ലു​ള്ള മെ​ഡി​ക്ക​ല്‍ കോളേജിലേക്ക് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ള്‍ കൊ​ണ്ടു​വ​രു​ന്ന​തി​ലെ സാ​ങ്കേ​തി​ക പ്ര​ശ്‌​ന​ങ്ങ​ളാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ഉന്ന​യി​ക്കു​ന്ന പ്ര​ധാ​ന ത​ട​സ​വാ​ദം. മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പും ആരോ​ഗ്യ​വ​കു​പ്പും ത​മ്മി​ല്‍ നി​ല​വി​ലു​ള്ള തൊ​ഴി​ല്‍-സേ​വ​ന വ്യ​വ​സ്ഥ​ക​ള​ട​ക്കം പ​രി​ഗ​ണി​ച്ചു മാ​ത്ര​മേ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​കൂ​വെ​ന്ന് ഡോ​ക്ട​ര്‍​മാ​ര്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍ സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​ക ഉ​ത്ത​ര​വി​ലൂ​ടെ തീരു​മാ​നം ന​ട​പ്പാ​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്നത്. ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ ബി ​ആ​ന്‍​ഡ് സി ​ബ്ലോ​ക്ക് പു​ന​രു​ദ്ധാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​ധാ​ന ശ​സ്ത്ര​ക്രി​യ വി​ഭാ​ഗ​ങ്ങ​ളാ​യ ഒ​ബ്സ്റ്റ​ട്രി​ക്‌​സ് ആ​ന്‍​ഡ് ഗൈ​ന​ക്കോ​ള​ജി, അ​സ്ഥി​രോ​ഗ​വി​ഭാ​ഗം, ജ​ന​റ​ല്‍ സ​ര്‍​ജ​റി, ഇ​എ​ന്‍​ടി എ​ന്നീ ഏറ്റ​വും പ്ര​ധാ​ന​പ്പെ​ട്ട വ​കു​പ്പു​ക​ളെ​യാ​ണ് കോ​ന്നി മെ​ഡി​ക്ക​ല്‍ കോളേജിലേക്ക് മാറ്റു​ന്ന​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരിശോധനയും പിഴയും കടുപ്പിച്ച് മോട്ടോർ വാഹനവകുപ്പ്

0
അടൂർ : വാഹനങ്ങളിൽ നിയമവിരുദ്ധമായി ഘടിപ്പിക്കുന്ന അതിതീവ്ര പ്രകാശമുള്ള ലൈറ്റുകൾക്കും...

ചൈനയിൽ ഭീതി പരത്തി ‘ഡോൾഫിന്‍’ : പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത ; തായ്‌വാനിൽ 1,300...

0
ബെയ്ജിങ് : ഭീതി പരത്തി വീശിയടിക്കുന്ന ഡോൾഫിൻ ചുഴലിക്കാറ്റ് ജപ്പാനും കടന്ന്...

വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഭാര്യ അസ്വാഭാവികമായി മരിച്ചാലും സ്ത്രീധനപീഡനത്തിൽ കേസെടുക്കാമെന്ന് കോടതി

0
അലഹാബാദ്: വിവാഹംകഴിഞ്ഞ് ഏഴുവർഷത്തിനുശേഷം ഒരു സ്ത്രീ അസ്വാഭാവികമായി മരണപ്പെടുകയും അവർ സ്ത്രീധനത്തിന്റെ...

പകർച്ചപ്പനിയുടെ കാലത്ത് ആശുപത്രികൾ അടച്ചിടുന്നത് പരിധശോധിക്കപ്പെടണമെന്ന് വീണാ ജോർജ്

0
തിരുവനന്തപുരം: പാണത്തൂരിൽ ആദിവാസി ജനസമൂഹം ആശ്രയിക്കുന്ന കുടുംബാരോ​ഗ്യ കേന്ദ്രം അടച്ചുപൂട്ടിയ ആരോ​ഗ്യ...