ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലവും തൊഴിലാളികളുടെ താമസ സ്ഥലവും പരിശോധന നടത്തി ആരോഗ്യ വിഭാഗം

For full experience, Download our mobile application:
Get it on Google Play

ശബരിമല : സന്നിധാനത്തെ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുന്ന തൊഴിലാളികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ ആരോഗ്യ വിഭാഗം നിര്‍ദേശിച്ചു. ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിക്കുന്ന സ്ഥലവും തൊഴിലാളികളുടെ താമസ സ്ഥലവും പരിശോധിച്ച ശേഷമാണ് കരാറുകാരന് നിര്‍ദേശം നല്‍കിയത്. ഇത് സംബന്ധിച്ച് സന്നിധാനം ഡ്യൂട്ടി മജിസ്ട്രേറ്റിന് ആരോഗ്യ വിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തിക്കുന്നിടത്ത് അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് തൊഴിലാളികളെ താമസിപ്പിച്ചിരുന്നത്.

അടച്ചുറപ്പില്ലാത്ത ഷെഡ്ഡ് വൃത്തിഹീനമായ നിലയിലായിരുന്നു. ഇതിനോട് ചേര്‍ന്നാണ് വിശ്രമസ്ഥലവും പാചകപ്പുരയുമുള്ളത്. ഇതിന്‍റെ അടിസ്ഥാനത്തില്‍ താമസ സ്ഥലവും പാചകപ്പുരയും മെച്ചപ്പെട്ട സൗകര്യമുള്ളിടത്തേക്ക് അടിയന്തരമായി മാറ്റാനും തൊഴിലാളികളുടെ സുരക്ഷക്ക് എച്ച് ഡി കയ്യുറകള്‍, ഗം ബൂട്ട് എന്നിവ ആവശ്യാനുസരണം ലഭ്യമാക്കാനും കരാറുകാരനോട് ആവശ്യപ്പെട്ടു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എന്‍ ബാബുവിന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ എ കെ ഷിബു, കെ വിനോദ്കുമാര്‍, കെ ജി ഗോപകുമാര്‍ എന്നിവരും പങ്കെടുത്തു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...