തെലങ്കാനയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: തെലങ്കാനയില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച ആരോഗ്യപ്രവര്‍ത്തകന്‍ 16 മണിക്കൂറിന് ശേഷം മരിച്ചു. 42 വയസുകാരനായ ആരോഗ്യപ്രവര്‍ത്തകനാണ് നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചത്. ഇതിന് കുത്തിവെയ്പുമായി ബന്ധമില്ലെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.

തെലങ്കാനയിലെ നിര്‍മല്‍ ജില്ലയിലാണ് സംഭവം. ഇന്നലെ രാവിലെ 11.30നാണ് കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് 42കാരന്‍ സ്വീകരിച്ചത്. കുണ്ടല പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ നിന്നാണ് വാക്‌സിന്‍ സ്വീകരിച്ചത്. തുടര്‍ന്ന് ഇന്ന് രാവിലെ രണ്ടരയോടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അഞ്ചരയോടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യവിഭാഗത്തിന്റെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

മരണത്തിന് കുത്തിവെയ്പുമായി ബന്ധമില്ലെന്നാണ് പ്രാഥമിക നിഗമനം.കുത്തിവെയ്പിന് ശേഷമുള്ള പാര്‍ശ്വഫലങ്ങള്‍ വിലയിരുത്തുന്നതായി സര്‍ക്കാര്‍ തലത്തില്‍ രൂപം നല്‍കിയ ജില്ലാ കമ്മിറ്റി സംഭവം അന്വേഷിച്ച്‌ റിപ്പോര്‍ട്ട് നല്‍കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...