Friday, December 20, 2024 8:14 pm

നിരീക്ഷണം ലംഘിച്ചുവെന്ന വ്യാജ പ്രചാരണം ; ആരോഗ്യപ്രവര്‍ത്തക ആത്‌മഹത്യക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കണ്ണൂരില്‍ ആരോഗ്യപ്രവര്‍ത്തക ആത്‌മഹത്യക്ക് ശ്രമിച്ചു. നിരീക്ഷണം ലംഘിച്ചുവെന്ന വ്യാജ പ്രചാരണത്തില്‍ മനംനൊന്താണ് ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചത്. ന്യൂമാഹി പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പരിയാരം മെഡിക്കല്‍ കോളേജിലാണ് ആരോഗ്യപ്രവര്‍ത്തക ചികിത്സയില്‍ കഴിയുന്നത്.

ശുചിത്വം പാലിക്കാതെയും അശ്രദ്ധമായും താന്‍ ജോലി ചെയ്തെന്നാണ് ചിലര്‍ കുപ്രചരണം നടത്തുന്നതെന്നും ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നും ആരോഗ്യപ്രവര്‍ത്തകയുടെ കുറിപ്പിലുണ്ട്. ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന തന്നോട് ചിലര്‍ എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് അറിയില്ല. കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഒരു അവധി പോലും എടുക്കാതെ രോ​ഗികളെ പരിചരിക്കുകയാണ്. തനിക്കെതിരെ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. താന്‍ വീടുകളില്‍ പോയി രോ​ഗികളെ പരിചരിക്കാറുണ്ട്. അവിടെനിന്നൊന്നും ഇന്നു വരെ ഒരു പരാതിയും പ്രാഥമികാരോ​ഗ്യ കേന്ദ്രത്തില്‍ ലഭിച്ചിട്ടില്ല. തന്നെപ്പോലുള്ള കമ്മ്യൂണിറ്റി നഴ്സുമാരുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും കുറിപ്പില്‍ പറയുന്നു. രക്തസമ്മര്‍ദ്ദത്തിനുള്ള ഇരുപത് ​ഗുളിക ഒരുമിച്ച്‌ കഴിച്ചാണ് ആരോഗ്യപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചത്. ഇവരുടേതെന്ന പേരിലുള്ള ആത്മഹത്യാക്കുറിപ്പ് വാട്സാപ് വഴിയാണ് പ്രചരിക്കുന്നത്. മരണത്തിന് ഉത്തരവാദികള്‍ സഹപ്രവര്‍ത്തകന്‍ ഉള്‍പ്പടെ നാല് പേരാണെന്ന് ആ കുറിപ്പില്‍ പറയുന്നുണ്ട്.

tvs 2
ncs-up
rajan-new
memana-ad-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിത രണ പദ്ധതിയുടെ ഉദ്ഘാടനം നടത്തി

0
റാന്നി: നാറാണംമൂഴി ഗ്രാമ പഞ്ചായത്തിന്റെ കറവ പശുക്കൾക്കുള്ള കാലിത്തീറ്റ വിതരണ പദ്ധതിയുടെ...

ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു

0
കോഴിക്കോട്: ക്രിസ്മസ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ക്രൈംബ്രാഞ്ച് കേസെടുത്തു. കൊടുവള്ളി...

വൈദ്യുതി ചാർജ് വർദ്ധനവ് ജനങ്ങളോടുള്ള വെല്ലുവിളി : മാത്യു കുളത്തിങ്കൽ

0
കോന്നി: വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും മൂലം നട്ടംതിരിയുന്ന ജനങ്ങളുടെ മേൽ അഞ്ചാം...

നിക്ഷേപകന്റെ ആത്മഹത്യ : നടപടി വേണമെന്ന് കെ സുരേന്ദ്രൻ

0
കട്ടപ്പനയില്‍ റൂറല്‍ ഡെവലപ്‌മെന്റ് ബാങ്കിലെ നിക്ഷേപകന്‍ പണം തിരികെ ലഭിക്കാത്തതിനാല്‍് ആത്മഹത്യ...