ചുണ്ട് വരണ്ട് പൊട്ടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. മഞ്ഞു കാലത്താണ് ഈ പ്രശ്നം കൂടുതലും കണ്ട് വരുന്നത്. വെളിച്ചെണ്ണയെയും പെട്രോളിയം ജെല്ലിയെയും മോയ്ചറൈസറുകളെയും കൂട്ടുപിടിച്ചായിരിക്കും പലരും മഞ്ഞുകാലത്തോട് പൊരുതുന്നത്. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ വീട്ടിലുണ്ട് പരിഹാരം.
ഒലിവ് ഓയിൽ വരണ്ട ചർമ്മത്തിന് നല്ലൊരു പ്രതിവിധിയാണ്. ഒലിവ് ഓയിലിൽ നിരവധി ആന്റി ഓക്സിഡന്റുകളുണ്ട്. ചുണ്ടിന് ആവശ്യമായ പോഷണം നൽകാൻ ഇത് സഹായിക്കും. ചുണ്ടിൽ ഒലിവ് ഓയിൽ പുരട്ടുന്നത് ഫിനിഷിങ് നൽകാനും ചുണ്ട് മനോഹരമായി ഇരിക്കാനും സഹായിക്കും. നാരങ്ങാനീരിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങാ നീര് ഗ്ലിസറിനുമായി കലർത്തി ചുണ്ടിൽ പുരട്ടുന്നത് വരൾച്ച അകറ്റാൻ സഹായിക്കും.
ചുണ്ടിന് ആവശ്യമായ പരിപോഷണം നൽകാൻ നെയ്യ് സഹായിക്കുന്നു. നെയ്യ് ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ടിന്റെ നിറം നൽകാൻ ഫലപ്രദമാണ്. പാലിൽ ലാക്ടിക് ആസിഡ് ഉള്ളത് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. ചുണ്ടിന്റെ വരൾച്ച അകറ്റാൻ ഇത് സഹായിക്കും. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് മൃതചർമം നീക്കിയതിന് ശേഷം ചുണ്ടിൽ അല്പം പാൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക.