മദ്യലഹരിയിൽ പോളിയോ പ്രതിരോധ മരുന്നു വിതരണത്തിൽ വീഴ്ചവരുത്തി ; ഹെൽത്ത് ഇൻസ്പെക്ടർ അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജോലിക്കിടെ മദ്യലഹരിയിൽ പോളിയോ പ്രതിരോധ മരുന്ന് വിതരണത്തിൽ വീഴ്ചവരുത്തിയ ഹെൽത്ത് ഇൻസ്പെക്ടറെ അമ്പലപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. തകഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ആലപ്പുഴ ആര്യാട് കുന്നുങ്കൽവീട് സുമൻ ജേക്കബിനെയാണ് (51) നാട്ടുകാരുടെ പരാതിയെത്തുടർന്ന് എസ്ഐ ടോൾസൺ പി.തോമസ് ആശുപത്രിയിൽ നിന്ന് ഇന്നലെ രാവിലെ അറസ്റ്റു ചെയ്തത്.

മെഡിക്കൽ ഓഫീസർ ജില്ലാ മെഡിക്കൽ ഓഫീസർക്കു രേഖാമൂലം റിപ്പോർട്ടും നൽകി. പ്രാഥമികാരോഗ്യ കേന്ദ്രത്തിനു കീഴിലെ 6 ബൂത്തുകളിൽ പോളിയോ മരുന്നും ശീതീകരണ ബോക്സും എത്തിക്കുകയായിരുന്നു സുമൻ ജേക്കബിന്റെ ജോലി. ചില ബൂത്തുകളിൽ പോളിയോ മരുന്ന് എത്തിക്കുന്നതിൽ ഇയാൾ വീഴ്ച വരുത്തി. ഈ ബൂത്തുകളിൽ കുട്ടികളും മാതാപിതാക്കളും ഏറെനേരം കാത്തിരിക്കേണ്ടിവന്നു. ഇതെത്തുടർന്ന് മെഡിക്കൽ ഓഫീസർ ഡോ.ഷിബു സുകുമാരനും ജീവനക്കാരും ചേർന്നു പോളിയോ മരുന്ന് ഇവിടങ്ങളിൽ എത്തിക്കുകയായിരുന്നു. സുമൻ ജേക്കബിനെ പിന്നീട് ജാമ്യത്തിൽ വിട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...