പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂൾ ശാസ്ത്ര ദിനാചരണം നാടിന് ആവേശമായി

For full experience, Download our mobile application:
Get it on Google Play

റാന്നി : ഓൺലൈൻ പഠന കാലത്തിനു ശേഷം വിദ്യാലയത്തിൽ നടക്കുന്ന ദേശീയ ശാസ്ത്ര ദിനാചരണം ആഘോഷമാക്കി പഴവങ്ങാടി ഗവൺമെന്റ് യുപിസ്കൂൾ. ദിനാചരണത്തിന്റെ വിദ്യാലയ അനുഭവം ഏറെ നാളുകൾക്കു ശേഷമാണ് കുട്ടികൾക്ക് ലഭിക്കുന്നത്. പരിപാടിയുടെ ഭാഗമായി ശാസ്ത്ര പ്രദർശനം, ശാസ്ത്രജ്ഞന്മാരുടെ ഫോട്ടോ പ്രദർശനം, ശാസ്ത്ര കളിപ്പാട്ട പ്രദർശനം, ഓൺലൈൻ പഠനകാലത്തെ പഠനോപകരണ പ്രദർശനം, കയ്യെഴുത്തു മാസിക പ്രകാശനം,ഡിജിറ്റൽ ഫ്ലിപ്പ് ബുക്ക്‌ പ്രസിദ്ധീകരണം, ശാസ്ത്രക്വിസ്, നാടകം, സി. വി രാമൻ ജീവിതം നേട്ടങ്ങളും അവതരണം തുടങ്ങിയ പ്രവർത്തനങ്ങൾ നടന്നു.

മുഴുവൻ ക്ലാസ്സുകളെയും പങ്കാളികളാക്കി നടത്തിയ പരിപാടി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനിത അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ബനിറ്റ് മാത്യു അധ്യക്ഷത വഹിച്ചു. പ്രദർശനം റാന്നി ബി ആർ സി ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ഷാജി എ സലാം ഉദ്ഘാടനം ചെയ്തു. സി ആർ സി കോ-ഓർഡിനേറ്റർ സൈജു സക്കറിയ കുട്ടികളുടെ കയ്യെഴുത്തുമാസിക ”ലൂമിനസ് 2022” പ്രകാശനം ചെയ്തു. ഡിജിറ്റൽ ഫ്ലിപ്പ് ബുക്ക് പ്രഥമാധ്യാപകൻ രാജ്മോഹൻ തമ്പി പ്രകാശനം ചെയ്തു.

ശാസ്ത്ര രംഗം കോ -കോർഡിനേറ്റർ എഫ്. അജിനി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. പി ടി എ പ്രസിഡന്റ്‌ ബാബു തോമസ്, ഷിബി സൈമൺ, ബിന്ദു ഗോപകുമാർ, സ്മിത ഓമനക്കുട്ടൻ, മിനി പി. സദാശിവൻ, നിഷ വിജയൻ, റഷീദ ബീവി, അച്ചാമ്മ സൈമൺ എന്നിവർ പ്രസംഗിച്ചു. എം. എസ് ടി.ടി. ഐ അധ്യാപക വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...