ഗാര്‍ഹിക ശുദ്ധജല പദ്ധതിയില്‍ നിന്നും മില്‍മക്ക് വെള്ളം നല്‍കിയാല്‍ ശക്തമായ സമരം ; ബി.ജെ.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മാമ്മൂട് മില്‍മ ഡയറി പ്ലാന്റിലേക്ക് ഗാര്‍ഹിക ശുദ്ധജല പദ്ധതിയില്‍ നിന്നും വെള്ളം നല്‍കുവാനുള്ള വള്ളിക്കോട് ഗ്രാമ പഞ്ചായത്തിന്റെ നടപടിക്കെതിരെ  ബിജെപിയുടെ നേത്രുത്വത്തില്‍ നടത്തിയ പ്രതിഷേധ സമരം ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് കെ.ബിനുമോന്‍ ഉത്ഘാടനം ചെയ്തു. വ്യവസായ സ്ഥാപനമായ മില്‍മക്ക് ഗാര്‍ഹിക ശുദ്ധജല പദ്ധതിയില്‍ നിന്നും ജലം കൊടുക്കുവാന്‍ സ്ഥാപിച്ച പൈപ്പ് ലൈന്‍ നീക്കം ചെയ്യുക. വള്ളിക്കോട് ഗ്രാമ പഞ്ചായത്തിലെ കാലങ്ങളായിയുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുക. സര്‍വ്വകക്ഷി യോഗത്തിൽ എടുത്ത തീരുമാന പ്രകാരം നിയമനടപടികള്‍ സ്വീകരിക്കുക. മില്‍ക്ക് ആവശ്യമായ ജലലഭ്യത ഉറപ്പു വരുത്തുവാന്‍ പമ്പിംഗ് സ്റ്റേഷനില്‍ നിന്നും പ്രത്യേക പൈപ്പ് ലൈന്‍ സ്ഥാപിച്ചു ആവശ്യമായ നടപടികള്‍ കൈക്കൊള്ളുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.

വള്ളിക്കോട് , കൊടുമൺ, ഓമല്ലൂർ പഞ്ചായത്തുകളിൽ കുടിവെള്ളം എത്തിക്കുന്നത് വള്ളിക്കോട് പമ്പ് ഹൗസിൽ നിന്നാണ്. കുടിവെളളത്തിന് ഏറ്റവും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന പ്രദേശങ്ങളാണ് ഇത്. ഇവിടേക്കുള്ള  പൈപ്പ് ലൈനില്‍ നിന്നും കഴിഞ്ഞ ദിവസമാണ്  മില്‍മ പ്ളാന്റിലേക്ക് കണക്ഷന്‍ നല്‍കിയത്. നാല്‍പ്പതോളം തൊഴിലാളികളും യന്ത്രങ്ങളും ഉപയോഗിച്ച് ഒറ്റ രാത്രികൊണ്ടായിരുന്നു പണി പൂര്‍ത്തിയാക്കിയത്. മൂന്ന് ഇഞ്ച്‌ വലിപ്പമുള്ള പൈപ്പാണ് കണക്ഷന് ഉപയോഗിച്ചിരിക്കുന്നത്. ഈ പൈപ്പിലൂടെ മില്‍മ പ്ളാന്റിലേക്ക് വെള്ളം എത്തുമ്പോള്‍ താരതമ്യേന ഉയര്‍ന്ന പ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് കുടിവെള്ളം ലഭിക്കാതെയാകുമെന്ന് ബി.ജെ.പി ഭാരവാഹികള്‍ പറഞ്ഞു.

ബിജെപി വള്ളിക്കോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.എ സന്തോഷ്‌  അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ബിന്ദു പ്രകാശ്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ബിനോയ്‌ കെ.മാത്യു, ടി.എന്‍ രവി, ബിന്ദു ബി, സദാശിവൻ മഠത്തിൽ, ശ്രീജിത്ത് പ്രഭാകർ, പ്രതാപ ചന്ദ്രൻ, സുധി ജി പിള്ള, സുഭദ്രാമ്മാൾ, കെ.ആര്‍ ജയൻ, സ്മിത സുനിൽ, ശരത്, രതീഷ്, ഉണ്ണികൃഷ്ണൻ, ലത രഘു, ചെല്ലപ്പൻ, മാധവൻ നായർ എന്നിവര്‍ പ്രതിഷേധ സമരത്തിന്‌ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...