റാന്നി : ഉക്രെയിനിൽ കുടുങ്ങിയ വിദ്യാർത്ഥിയെ നാട്ടിൽ എത്തിക്കുന്നതിന് ഇന്ത്യൻ എംബസിയുമായും സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട് അഡ്വ. പ്രമോദ് നാരായൺ എംഎൽഎ. ഇടപ്പാവൂർ ഉഷസ് വീട്ടിൽ വൈഷ്ണവ് ആണ് യുദ്ധം ആരംഭിച്ചതോടെ ഉക്രൈനിൽ കുടുങ്ങിയത്. കാർകീവിൽ കർസിൻ മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ എംബിബിഎസിന് പഠിക്കുകയാണ് വൈഷ്ണവ്. എംഎൽഎയും അയിരൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം വി പ്രസാദും വീട്ടിലെത്തി മാതാപിതാക്കളെ ആശ്വസിപ്പിച്ചു.
വൈഷ്ണവ് ബംഗറിനുള്ളിൽ ആണെന്നും ഭക്ഷണവും വെള്ളവും ലഭിക്കുന്നില്ലെന്നും മാതാപിതാക്കൾ ഇവരെ അറിയിച്ചിരുന്നു. എത്രയും വേഗം വൈഷ്ണവിനെ നാട്ടിൽ എത്തിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് എംഎൽഎ ഉറപ്പുനൽകി. ഇതിനെ തുടർന്നാണ് മുഖ്യമന്ത്രിയും നോർക്ക മുഖാന്തിരം ഇന്ത്യൻ എംബസിയുമായും ബന്ധപ്പെട്ടത്.






























