കോന്നിയിൽ ഓടയിലെ മാലിന്യം ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി നഗരത്തിൽ ഓടയിൽ ഉപേക്ഷിക്കുന്ന മാലിന്യങ്ങൾ ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. കോന്നി പോസ്റ്റ്‌ ഓഫീസ് റോഡിലാണ് കൂടുതലും ഓടയിൽ മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത്. ചാക്കിലും പ്ലാസ്റ്റിക് കവറിലും കെട്ടി ഓടയുടെ എയർ ഹോൾ വഴി അകത്തേക്ക് ഇടുകയാണ് ചെയ്യുന്നത്. ഓടയിൽ വെള്ളമില്ലാത്തതിനാൽ ഇവിടെ നിന്നും ഉയരുന്ന ദുർഗന്ധം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

രാത്രിയിലാകാം ഇത്തരത്തിൽ മാലിന്യം ഉപേക്ഷിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്. പോസ്റ്റ്‌ ഓഫീസ് റോഡിലെ ഓട്ടോറിക്ഷ തൊഴിലാളികൾക്കും ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. രാവിലെ മുതൽ വൈകുന്നേരം വരെ ഓട്ടോറിക്ഷ തൊഴിലാളികൾ ദുർഗന്ധം സഹിച്ചാണ് സ്റ്റാൻഡിൽ നിൽക്കുന്നത്. കോന്നി ഗ്രാമ പഞ്ചായത്തും സംഭവത്തിൽ നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

സഖ്യരാജ്യങ്ങളുടെ സഹായത്തിനായി അമേരിക്ക യാചിക്കുകയാണെന്ന് ഇറാൻ; ഡോണൾഡ് ട്രംപിനെതിരെ കടുത്ത പരിഹാസവുമായി രംഗത്ത്

0
തെഹ്റാൻ: അമേരിക്ക സഖ്യരാജ്യങ്ങളുടെ സഹായത്തിനായി ‘യാചിക്കുകയാണെന്ന്’ പരിഹസിച്ച് ഇറാന്റെ ഉപവിദേശകാര്യ മന്ത്രി...

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...