കോന്നി : കെ എസ് റ്റി പി റോഡ് നിർമ്മാണത്തിന്റെ പേരിൽ കോന്നിയിൽ മുടങ്ങിയ ശുദ്ധജല വിതരണം ഒരാഴ്ചക്കുള്ളിൽ പുനസ്ഥാപിക്കുമെന്ന് കെ. എസ് റ്റി പി അധികൃതർ അറിയിച്ചു. കുടിവെള്ള വിതരണം മുടങ്ങിയതിൽ പ്രതിഷേധിച്ച് കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോജി എബ്രഹാം ഗ്രാമ പഞ്ചായത്ത് അംഗം ആനി സാബു എന്നിവർ രാവിലെ മുതൽ വെയിൽ കൊണ്ട് സമരം നടത്തിയതിനെ തുടർന്ന് വൈകീട്ട് നാലുമണിയോടെ കെ എസ് റ്റി പി അധികൃതർ ചർച്ച നടത്തി. ജില്ലാ പഞ്ചായത്ത് അംഗം വി റ്റി അജോമോൻ, ബ്ലോക്ക് അംഗങ്ങളായ പ്രവീൺ പ്ലാവിളയിൽ, ആർ ദേവകുമാർ, പഞ്ചായത്ത് അധ്യക്ഷ സുലേഖ വി നായർ തുടങ്ങിയവർ സമരത്തിന് പിന്തുണയുമായി എത്തിയിരുന്നു.
കെ എസ് റ്റി പി റോഡ് നിർമ്മാണം : കുടിവെള്ള വിതരണം പുനസ്ഥാപിക്കും
RECENT NEWS
Advertisment




























