പ്രമേഹമുള്ളവർക്ക് ഈന്തപ്പഴം കഴിക്കാമോ? ഒരു ദിവസം എത്ര കഴിക്കാം

For full experience, Download our mobile application:
Get it on Google Play

പലർക്കും പേടിയുള്ള രോഗമാണ് പ്രമേഹം. ജീവന് പോലും ഭീഷണിയാകുന്ന പല രോഗങ്ങൾക്കും പ്രമേഹം കാരണമാകാറുണ്ട്. പ്രായമായവർ, ചെറുപ്പക്കാർ, ഗർഭിണികൾ തുടങ്ങി മിക്ക ആളുകൾക്കും പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതുകൊണ്ട് തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തേണ്ടത് ഏറെ പ്രധാനമാണ്. ഇന്നത്തെ കാലത്ത് ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പലരും റീഫൈൻഡ് പഞ്ചസാരയ്ക്ക് പകരമായി ആർട്ടിഫിഷ്യൽ സ്വീറ്റ്നറുകൾ, ശർക്കര, ഈന്തപ്പഴം എന്നിവ ഉപയോഗിക്കാറുണ്ട്. പൊതുവെ ഇത്തരത്തിലുള്ളവ പ്രമേഹം കൂട്ടിലെന്ന ധാരണയിലാണ് പലരും വാങ്ങുന്നത്. ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്ന ഈന്തപ്പഴം പ്രമേഹ രോഗികൾക്ക് കഴിക്കാമോ?

ഒരു ദിവസം എത്ര മാത്രം കഴിക്കുന്നു എന്നതും പ്രധാനമാണ്. ഈന്തപ്പഴത്തിൽ കാർബോഹൈഡ്രേറ്റ്സ്, ധാതുക്കൾ, വൈറ്റമിനുകൾ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. പക്ഷെ ഇതിൻ്റെ കലോറി വളരെ ഉയർന്നതാണ്. 100 ഗ്രാമിൽ ഏകദേശം 314 കലോറി അടങ്ങിയിട്ടുണ്ട്. കലോറി കൂടുതലായതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കുറഞ്ഞ അളവിൽ വേണം കഴിക്കാൻ. പ്രമേഹമുള്ളവർ ദിവസവും രണ്ടോ മൂന്നോ മാത്രം കഴിക്കാൻ ശ്രമിക്കേണ്ടതും ഏറെ പ്രധാനമാണ്. പ്രമേഹ രോഗികൾ മിതമായ അളവിൽ ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ, അയൺ, മാഗ്നീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം ആരോഗ്യത്തിന് പല തരത്തിലുള്ള ഗുണങ്ങൾ നൽകുന്നു. കൂടാതെ നാരകൾ കൂടുതലയാതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്തില്ല. മറ്റ് ഡ്രൈ ഫ്രൂട്ട്സിനൊപ്പം ഉൾപ്പെടുത്തി കഴിക്കാവുന്നതാണ്.

വളരെയധികം ഊർജ്ജം അടങ്ങിയിട്ടുള്ളതാണ് ഈന്തപ്പഴം. ഈ പഴത്തിന്റെ 6.4 മുതൽ 11.5% വരെ അടങ്ങിയിരിക്കുന്ന നാരുകളിൽ ഭൂരിഭാഗവും ഡയെറ്ററി ഫൈബര്‍ രൂപത്തിലാണ് കാണപ്പെടുന്നത്. പ്രമേഹത്തിൻ്റെ അളവ് പെട്ടെന്ന് വ‍ർധിക്കാതിരിക്കാനുള്ള സഹായിക്കുന്ന ഒരു പ്രധാന ഘടകം തന്നെ ഇതാണ്. ഇത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. ഇത് കൊളസ്ട്രോൾ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. 100 ഗ്രാം ഈന്തപ്പഴത്തില്‍ ഏകദേശം 8 ഗ്രാം ഫൈബർ അടങ്ങിയിരിക്കുന്നതായി പഠനം തെളിയിച്ചിട്ടുണ്ട്. പ്രമേഹ രോഗികൾ തീർച്ചയായും രണ്ട് കാര്യങ്ങൾ എപ്പോഴും ശ്രദ്ധിക്കണം. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നതും അതുപോലെ ഭക്ഷണത്തിൻ്റെ അളവ്. പ്രമേഹമുള്ളവർ മൂന്ന് നേരത്തെ ഭക്ഷണം കൃത്യമായി നിയന്ത്രിക്കേണ്ടത് വളരെ പ്രധാനമാണ്. അത് മാത്രമല്ല ഇട നേരങ്ങളിൽ ലഘുഭക്ഷണം കഴിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...