ആരോഗ്യ മന്ത്രി ഇടപെട്ടു : ഭിന്നശേഷിക്കാരനായ സതീഷിന് കുടിവെള്ള കണക്ഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ഭിന്നശേഷിക്കാരനായ സതീഷ് കരുതലും കൈത്താങ്ങും കോഴഞ്ചേരി താലൂക്ക്തല അദാലത്തിന് എത്തിയത് വീട്ടിലേക്ക് കുടിവെള്ള കണക്ഷന്‍ എന്ന ആവശ്യവുമായാണ്. അദാലത്തില്‍ പരിഗണിക്കുന്നതിനായി ഓണ്‍ലൈനായി പരാതി സമര്‍പ്പിക്കാന്‍ സതീഷിന് സാധിച്ചിരുന്നില്ല. എന്നാല്‍ ചൊവ്വാഴ്ച അദാലത്തിന് എത്തിയ ഭിന്നശേഷിക്കാരനായ സതീഷിനെ കണ്ട ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അടുത്തേക്ക് വിളിച്ച് കാര്യം തിരക്കുകയായിരുന്നു. സതീഷിന്റെ ആവശ്യം ന്യായമാണെങ്കിലും കുടിവെള്ള കണക്ഷന്‍ ഇതുവരെ ലഭിക്കാതിരുന്നതിന്റെ കാരണം കേട്ട് മന്ത്രി പോലും അമ്പരന്നു.

മലയാലപ്പുഴ മെയിന്‍ റോഡില്‍ മുസ്ലിയാര്‍ എഞ്ചിനിയറിംഗ് കോളജിന് സമീപം കുടുംബവുമൊത്ത് താമസിക്കുന്ന സതീഷ് വിദ്യാഭ്യാസ വകുപ്പിലാണ് ജോലി ചെയ്യുന്നത്. താമസം ഉയര്‍ന്ന പ്രദേശത്ത് ആയതിനാല്‍ സതീഷിന് കുടിവെള്ള കണക്ഷന്‍ നല്‍കിയാല്‍ പൊതുടാപ്പില്‍ വെള്ളത്തിന്റെ ശക്തി കുറയുമെന്ന കാരണത്താലാണ് വാട്ടര്‍ അതോറിറ്റി ഉദ്യമത്തില്‍ നിന്ന് പിന്‍മാറിയത്. നാട്ടുകാരുടെ സമര്‍ദ്ദം വാട്ടര്‍ അതോറിറ്റിയുടെ മേല്‍ ഉണ്ടെന്നും സതീഷ് മന്ത്രിയെ അറിയിച്ചു. സതീഷിന്റെ പരാതി കേട്ട മന്ത്രി എത്രയും വേഗം വേണ്ട നടപടികള്‍ സ്വീകരിക്കാനും കുടിവെള്ള കണക്ഷന്‍ നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...