നിപയില്‍ ആശ്വാസം: 3 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്, 50 പേര്‍ ഹൈറിസ്‌ക് സമ്പര്‍ക്ക പട്ടികയില്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നിപ ബാധിച്ച് യുവാവ് മരിച്ച മലപ്പുറത്ത് 3 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ 16 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ആകെ 255 പേരാണ് സമ്പര്‍ക്ക പട്ടികയിയിലുള്ളത്. അതില്‍ 50 പേര്‍ ഹൈറിസ്‌ക് സമ്പര്‍ക്കപ്പട്ടികയിലാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ ആശങ്കപ്പെടാനില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മലപ്പുറത്ത് എം പോക്‌സ് സംശയിക്കുന്ന വ്യക്തിയുടെ കൂടെ സഞ്ചരിച്ച ആളുകളുടെ വിവരങ്ങള്‍ എടുത്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചാല്‍ ഇവര്‍ക്കും ജാഗ്രത നിര്‍ദേശം നല്‍കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. എയിംസ് വിഷയത്തില്‍ കേരളത്തിന് വ്യക്തമായ നിലപാട് ഉണ്ടെന്നും കോഴിക്കോട് കിനാലൂരില്‍ മതിയായ സ്ഥലം ഉണ്ടെന്ന് കേന്ദ്രത്തെ രേഖാമൂലം അറിയിച്ചതാണെന്നും വീണാ ജോര്‍ജ് പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് ആശയക്കുഴപ്പമില്ല. കേന്ദ്ര ആരോഗ്യ മന്ത്രി അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. കേരളത്തിലെ ആരോഗ്യരംഗം മികച്ചതായത് കൊണ്ടായിരിക്കാം എയിംസ് കിട്ടാതെ പോയത്. അനുകൂല സമീപനം ഉടന്‍ ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും വീണാ ജോര്‍ജ് പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉദയനിധി കസ്റ്റഡിയിൽ ; നടി തൃഷക്കെതിരായ വിവാദ​ പരാമർശത്തിലെ കേസിൽ നടപടി

0
ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മുഖ്യമന്ത്രി...

മഴക്കെടുതി : തകരാറിലായ വൈദ്യുത ബന്ധം വേഗത്തിൽ പുനസ്ഥാപിക്കാൻ നിർ​ദേശം നൽകി മന്ത്രി സണ്ണി...

0
ആറന്മുള : കനത്ത മഴയിൽ കെഎസ്ഇബിയ്ക്ക് 25 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന്...

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...