അഖിലേന്ത്യ സൈനിക് ക്യാമ്പിലെ ദേശീയതല മത്സരം ; കൈ നിറയെ മെഡലുകളാണ് തിരുവല്ല 15 കേരള ബറ്റാലിയനു ലഭിച്ചത്

For full experience, Download our mobile application:
Get it on Google Play

റാന്നി: അഖിലേന്ത്യ സൈനിക് ക്യാമ്പിലെ ദേശീയതല മത്സര വിജയികളെ വരവേൽക്കാൻ ഒരുങ്ങുകയാണ് കമാൻഡിങ് ഓഫീസർ ജേക്കബ് ഫ്രീമാനും എൻ സി സി ഓഫീസർമാരും അധ്യാപകരും നാട്ടുകാരും. സെപ്റ്റംബർ ഒന്നിന് ഡൽഹി ഡി ജി എൻ സി സി ആസ്ഥാനത്ത് ആരംഭിച്ച ക്യാമ്പ് സെപ്റ്റംബർ 13ന് അവസാനിക്കുമ്പോൾ കൈ നിറയെ മെഡലുകളാണ് തിരുവല്ല 15 കേരള ബറ്റാലിയനു ലഭിച്ചത്. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിൽ നിന്നും 84 കേഡറ്റുകളാണ് ജഡ്ജിങ് ഡിസ്റ്റൻസ്, ഒബ്‌സ്റ്റക്കിൾ കോഴ്സ്, ഹെൽത്ത് ആൻഡ് ഹൈജീൻ, സർവീസ് ഷൂട്ടിംഗ്, ടെന്റ് പിച്ചിംഗ്, ക്വിസ്, ലൈൻ ഏരിയ തുടങ്ങിയ മത്സരങ്ങളിൽ പങ്കെടുത്തത്. 42 ബറ്റാലിയനുകൾ ആണ് ഈ ഡയറക്ടറേറ്റിൽ ഉള്ളത്. ഇതിൽ തിരുവല്ല യൂണിറ്റ് 7 കേഡറ്റുകളെ മത്സരത്തിന് തയ്യാറാക്കി. മത്സരാർത്ഥികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് ഏറ്റവും മുന്നിലെത്തി.

ചങ്ങനാശ്ശേരി എസ് ബി കോളേജിലെ വർഷ ദിലീപ്, ഗൗതം എസ് കൃഷ്ണൻ, തിരുവല്ല മാർത്തോമാ കോളേജിലെ അനന്തു പി എസ്, ജോയൽ എം സജി, വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിലെ ദിയ ഫാത്തിമ, തിരുമൂലപുരം എസ് എൻ വി എച്ച് എസ് എസിലെ നന്ദന പണിക്കർ, ഇരുവള്ളിപ്ര സെന്റ് തോമസ് എച്ച്എസ്എസ്സിലെ നെബിൻ ബിനു എന്നീ കേഡറ്റുകളാണ് തിരുവല്ല ബറ്റാലിയനിൽ നിന്നും പങ്കെടുത്ത് നാല് മെഡലുകൾ നേടി തിരുവല്ല ബറ്റാലിയനെ മുന്നിൽ എത്തിച്ചത്. കമാൻഡിങ് ഓഫീസർ കേണൽ ജേക്കബ് ഫ്രീമാന്റെ നേതൃത്വത്തിൽ ഓണററി ലെഫ്റ്റനന്റ് ബിജുവും സംഘവുമാണ് ഊർജ്ജസ്വലരായ, അർപ്പണ മനോഭാവമുള്ള കേഡറ്റുകൾക്ക് പരിശീലനം നൽകി ഈ മഹത്തായ നേട്ടം കൈവരിച്ചത്. ലെഫ് ഡോ. റോബി ജോസ്, ലെഫ്. ബേസിൽ കെ തമ്പി, ജി സി ഐ ശോഭന തുടങ്ങിയവരാണ് കേഡറ്റുകളെ അനുഗമിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...

തിരുവോണത്തിനും വ്യാപക മഴ; മുന്നറിയിപ്പില്‍ മാറ്റം, 6 ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. തിരുവോണദിനത്തിലും മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്....

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....