കിഫ്ബിയിലൂടെ 19 ആശുപത്രികളില്‍ 2789.08 കോടി രൂപയുടെ പദ്ധതികള്‍ കൂടി നടപ്പിലാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കിഫ്ബിയിലൂടെ 19 ആശുപത്രികളില്‍ 2789.08 കോടി രൂപയുടെ പദ്ധതികള്‍ കൂടി നടപ്പിലാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കിഫ്ബിയിലൂടെ 10,000 കോടിയിലധികം രൂപയുടെ വികസനമാണ് ഇതുവരെ നടത്തിയത്. നബാര്‍ഡിലൂടെ 1000 കോടിയോളം രൂപയുടെ വികസനവും സാധ്യമാക്കി. ഇത് കൂടാതെ പ്ലാന്‍ ഫണ്ട് ഉള്‍പ്പെടെയുള്ള വിവിധ ഫണ്ടുകളിലൂടെയും വികസനങ്ങള്‍ നടത്തി. പുതിയ കെട്ടിടങ്ങള്‍, അത്യാധുനിക ഉപകരണങ്ങള്‍ എന്നിവ സാധ്യമാക്കാന്‍ ഇതിലൂടെ സാധിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജില്ലയില്‍ മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ 23.36 കോടി രൂപയുടെ കെട്ടിടം സജ്ജമാക്കി.

ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ 70.72 കോടി രൂപയുടെ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയായി. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 207.35 കോടി രൂപയുടേയും നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ 89.46 കോടി രൂപയുടേയും പുതിയ ഹോസ്പിറ്റല്‍ കോപ്ലക്‌സ് നിര്‍മ്മാണ പ്രവൃത്തി ആരംഭിക്കുന്നു. കൊല്ലം ജില്ലയില്‍ കുണ്ടറ താലൂക്ക് ആശുപത്രിയില്‍ 76.13 കോടി ചെലവഴിച്ച് പുതിയ കെട്ടിടം യാഥാര്‍ത്ഥ്യമാക്കി. നീണ്ടകര താലൂക്ക് ആശുപത്രിയില്‍ 46.43 കോടി രൂപ ചെലവഴിച്ച് പുതിയ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയതായി മന്ത്രി പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ 14.64 കോടി ചെലവഴിച്ചും കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ 30.35 കോടി ചെലവഴിച്ചും പുതിയ കെട്ടിടങ്ങള്‍ സജ്ജമായി വരുന്നു.

കോന്നി മെഡിക്കല്‍ കോളേജില്‍ 50 കോടി ചെലവഴിച്ച് അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്, അക്കാഡമിക് ബ്ലോക്ക്, ഹോസ്റ്റല്‍ കെട്ടിടം, ക്വാര്‍ട്ടേഴ്‌സുകള്‍ എന്നിവയും സജ്ജമാക്കി. ആലപ്പുഴ ജില്ലയില്‍ തുറവൂര്‍ താലൂക്ക് ആശുപത്രി 51.4 കോടി രൂപ ചെലവഴിച്ചും ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയില്‍ 97.71 കോടി രൂപ ചെലവഴിച്ചും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ 84.98 കോടി രൂപ ചെലവഴിച്ചും കെട്ടിടങ്ങള്‍ സജ്ജമാക്കി. കോട്ടയം മെഡിക്കല്‍ കോളേജില്‍ 279.15 കോടി രൂപ ചെലവഴിച്ച് സര്‍ജിക്കല്‍ ബ്ലോക്ക് സജ്ജമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

0
തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ്...

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...

ദിനേശ് ബീഡി വായ്പ : 100 കോടിക്കായി പയ്യാമ്പലത്തെ സി.പി.എം. ഹെഡ് ഓഫീസും സ്ഥലവും...

0
കണ്ണൂർ : തമിഴ്‌നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 100 കോടി രൂപ...

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു ; നടപടി മെറ്റയ്ക്ക് കത്തയച്ചതിനു പിന്നാലെ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽനിന്നു നീക്കംചെയ്ത പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു....