യുടിഎസ് മൊബൈൽ ആപ്പ് സേവനം മാർച്ച് ഒന്നു മുതൽ പൂർണ്ണമായും നിർത്തലാക്കുന്നു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: സതേൺ റെയിൽവേയിൽ നിലവിലുള്ള യുടിഎസ് മൊബൈൽ ആപ്പ് സേവനം മാർച്ച് ഒന്നു മുതൽ പൂർണ്ണമായും നിർത്തലാക്കുന്നു. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് നടത്തുന്ന ഫീച്ചർ അപ്‌ഗ്രേഡിന്റെ ഭാഗമായാണ് നടപടി. പകരമായി ടിക്കറ്റിംഗ് സേവനങ്ങൾക്കും മറ്റ് യാത്ര അനുബന്ധ കാര്യങ്ങൾക്കുമായി റെയിൽ വൺ എന്ന പുതിയ ആപ്പ് റെയിൽവേ അവതരിപ്പിച്ചു. ടിക്കറ്റിംഗിനും മറ്റ് യാത്രാ സേവനങ്ങൾക്കുമുള്ള പ്രാഥമിക പ്ലാറ്റ്‌ഫോമായി റെയിൽ വൺ ആപ്പിനെ ക്രിസ് വികസിപ്പിച്ചെടുത്തു. കൂടുതൽ ആധുനികവും എളുപ്പത്തിൽ ഉപയോഗിക്കാവുന്നതുമായ ഇന്റർഫേസാണ് പുതിയ ആപ്പിനുള്ളത്.

നിലവിൽ യുടിഎസ് ആപ്പിലെ പ്രധാന സേവനങ്ങളായ സീസൺ ടിക്കറ്റ് ബുക്കിംഗ്, പുതുക്കൽ, പുതിയ യൂസർ രജിസ്ട്രേഷൻ, പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്കിംഗ്, ആർ-വാലറ്റ് ടോപ്പ്-അപ്പ് എന്നിവ ഇതിനോടകം തന്നെ നിർത്തലാക്കിയിട്ടുണ്ട്. യുടിഎസ് ആപ്പ് പ്ലേസ്റ്റോറിലോ ആപ്പ് സ്റ്റോറിലോ തുടർന്നും കാണാൻ സാധ്യതയുണ്ടെങ്കിലും പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാനോ ആർ-വാലറ്റ് റീചാർജ് ചെയ്യാനോ സാധിക്കില്ല. ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പ് ഡൗൺലോഡ് ചെയ്താലും പഴയ സേവനങ്ങൾ ലഭ്യമാകില്ലെന്ന് റെയിൽവേ പ്രസ് ക്ലബ് കുറിപ്പിൽ വ്യക്തമാക്കി. അതിനാൽ അടിയന്തരമായി യാത്രക്കാർ റെയിൽ വൺ ആപ്പിലേക്ക് മാറണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രമ്യാ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളി : ഒതുക്കിത്തീർക്കാൻ പാർട്ടി ശ്രമം ; കെപിസിസിക്ക്...

0
തിരുവനന്തപുരം : ചിറയിൻകീഴിൽ വെള്ളിയാഴ്ച രാത്രി രമ്യാ ഹരിദാസ് എം.എൽ.എ.യും ജില്ലാപ്പഞ്ചായത്തംഗം...

ചരിത്രമെഴുതി ജർമ്മൻ ബഹിരാകാശ സ്റ്റാർട്ടപ്പ് : ഇസാർ എയറോസ്പേസിന്റെ റോക്കറ്റ് വിക്ഷേപണം വിജയം

0
ബെർലിൻ: യൂറോപ്യൻ ഭൂഖണ്ഡത്തിനുള്ളിൽ നിന്നുള്ള ആദ്യത്തെ വിജയകരമായ ഓർബിറ്റൽ ബഹിരാകാശ വിക്ഷേപണം...

നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു

0
നേപ്പാൾ: നേപ്പാളിലെ മിന്നൽ പ്രളയത്തിന് പിന്നാലെ കാണാതായവർക്കായുള്ള തിരച്ചിൽ തുടരുന്നു. 5,000-ത്തിലധികം...

മണിപ്പൂരിൽ SIR അന്തിമ വോട്ടർപട്ടിക ഇന്ന് ; കരട് പട്ടികയിൽ ഒന്നരലക്ഷത്തിലേറെ പേരെ ഒഴിവാക്കിയിരുന്നു

0
മണിപ്പൂർ: മണിപ്പൂരിലെ SIR നടപടികളുടെ ഭാഗമായുള്ള അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും....