കേരളത്തിലെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തിലെ പ്രധാന സർക്കാർ ആശുപത്രികളിലെല്ലാം മുതിർന്ന പൗരന്മാർക്കായി പ്രത്യേക ഒപി കൗണ്ടർ തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സെപ്റ്റംബർ ഒന്ന് മുതലാണിത്. താലൂക്ക്, താലൂക്ക് ഹെഡ് ക്വാർട്ടേഴ്‌സ്, ജില്ലാ, ജനറൽ ആശുപത്രികൾ, സ്പെഷ്യാലിറ്റി ആശുപത്രികള്‍, മെഡിക്കൽ കോളേജുകൾ എന്നിവിടങ്ങളിൽ പ്രത്യേക ഒപി കൗണ്ടർ ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ മിക്കവാറും എല്ലാ പ്രധാന ആശുപത്രികളിലും ഏപ്രിൽ മാസം മുതൽ ഓൺലൈൻ ഒപി രജിസ്‌ട്രേഷൻ ആരംഭിച്ചിരുന്നു.

ആശുപത്രിയിൽ എത്തിയതിന് ശേഷം ക്യൂ നിൽക്കാതെ അപോയ്ന്‍റ്മെന്‍റ് എടുക്കുന്നതിന് ക്യൂആർ കോഡ് സ്കാൻ ചെയ്തു കൊണ്ടുള്ള സൗകര്യവും നടപ്പിലാക്കിയിട്ടുണ്ട്. ഇ ഹെൽത്തിലൂടെയുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ സേവനം ഉപയോഗിക്കാൻ കഴിയാത്തവരിൽ കൂടുതൽ മുതിർന്ന പൗരന്മാരാണ്. അതുകൊണ്ട് കൂടിയാണ് അവർക്കായി പ്രത്യേക ഒപി കൗണ്ടർ എല്ലാ പ്രധാന ആശുപത്രികളിലും സജ്ജമാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് ആസ്ഥാനത്തെ വന്ദേമാതര വിവാദം : സോണിയ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാക്കി...

0
ന്യൂഡൽഹി: എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദത്തിൽ...

ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
പമ്പ: ചിങ്ങമാസ പൂജയ്ക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും. ഔദ്യോഗികമായി...

വീഡിയോ കോളിലൂടെ വിവാഹം ; എഐ തട്ടിപ്പിൽ കുടുങ്ങിയെന്ന് പാക് മുൻ മന്ത്രി

0
കറാച്ചി : സാമൂഹികമാധ്യമത്തിൽ തുടങ്ങിയ പ്രണയം, വീഡിയോ കോളിലൂടെ വിവാഹം, ഒടുവിൽ...

ഉത്തരേന്ത്യയില്‍ മഴ ശക്തം ; ഹിമാചല്‍ പ്രദേശില്‍ മാത്രം 183 മരണം

0
ന്യൂഡല്‍ഹി: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു. ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതികളിലും...