പന്തളം : ആരോഗ്യ മേഖലയിലെ തകർച്ചയ്ക്കും കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയ ബിന്ദുവിന്റെ മരണത്തിനും കാരണക്കാരിയായ ആരോഗ്യമന്ത്രി വീണാ ജോർജ്ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പ്രതിഷേധ സംഗമവും നടത്തി. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ.ഡി എൻ തൃദീപ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് പന്തളം മണ്ഡലം പ്രസിഡന്റ് എസ് ഷെരീഫ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് നേതാക്കളായ എ നൗഷാദ് റാവുത്തർ, പി എസ് വേണു കുമാരൻ നായർ, മഞ്ജു വിശ്വനാഥ്, ജി അനിൽകുമാർ, ഇ എസ് നുജുമുദീൻ, ഷാജി എം എസ് ബി ആർ, ആർ മോഹൻ കുമാർ, പി പി ജോൺ, വൈ റഹിം റാവുത്തർ, കുട്ടപ്പൻ നായർ മൂലയിൽ, ശാന്തി സുരേഷ്, അഡ്വ. മുഹമ്മദ് ഷഫീഖ്, മുരളീധരൻ പിള്ള, ബൈജു മുകടിയിൽ, സോളമൻ വരവുകാലായിൽ, ബിജു മങ്ങാരം, വല്ലാറ്റൂർ വാസുദേവൻ പിള്ള, കെ എൻ രാജൻ, പന്തളം വാഹിദ്, കോശി കെ മാത്യു, ക്യാപ്റ്റൻ ഉണ്ണികൃഷ്ണൻ, നജീർ പി, വിനോദ് മുകടിയിൽ, എ കെ ഗോപാലൻ, സ്വാദിഖ്, വിജയകുമാർ തോന്നല്ലൂർ, അമ്മാനുള്ള ഖാൻ, ജേക്കബ് മാത്യു, ശ്രീകുമാർ, റെജി ജോൺ, തോമസ്, അഹമ്മദ് കബീർ, രാജു വർഗീസ്, സിയാവുദ്ദീൻ, ഗോപാലകൃഷ്ണൻ, സജാദ്, നിതിൻ കണ്ണങ്കര തുടങ്ങിയവർ നേതൃത്വം നൽകി.