റാന്നി: റാന്നി സർവീസ് സഹകരണ ബാങ്കിൻ്റെ എടിഎം / സിഡിഎം മെഷീന്റെ ഉദ്ഘാടനവും എടിഎം കാർഡ് വിതരണവും ശനിയാഴ്ച വൈകിട്ട് നാലിന് ആരോഗ്യമന്ത്രി വീണാ ജോർജ് നിർവഹിക്കും. ബാങ്ക് ഹെഢ് ഓഫീസ് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ പ്രസിഡൻറ് ബിനോയി കുര്യാക്കോസ് അധ്യക്ഷനാകും. സഹകരണ മേഖലയിൽ ജില്ലയിൽ ആദ്യമായി പുതുതലമുറ ബാങ്കിംഗ് സേവനങ്ങൾ സഹകാരികൾക്ക് ലഭ്യമാക്കുകയും ഒപ്പം രാജ്യത്ത് എവിടെനിന്നും ബാങ്കിൻറെ സേവനങ്ങൾ പ്രാപ്തമാക്കുകയും ആണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിൻറെ ഭാഗമായി ബാങ്കിൻ്റെ എടിഎം കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ എവിടെ നിന്നും പണം പിൻവലിക്കാം.
ഇന്ത്യയിൽ എവിടെ നിന്നും നമ്മുടെ ബാങ്കിലേക്ക് പണം അയക്കുവാനുള്ള സൗകര്യം, പി ഓ എസ് മെഷീനിൽ കാർഡ് സൈപ്പിങ്ങിലൂടെ ഇടപാടുകൾ നടത്തുവാനുള്ള സൗകര്യം, ഓൺലൈൻ ഇടപാടുകളും ഓൺലൈൻ ഷോപ്പിങ്ങുകളും നടത്തുവാനുള്ള സൗകര്യം, മൊബൈൽ ബാങ്കിംഗ് സൗകര്യം, സിഡിഎം സംവിധാനത്തിലൂടെ വിവിധ ബാങ്കുകളുടെ അക്കൗണ്ടിലേക്ക് പണം അടയ്ക്കാനുള്ള സൗകര്യം എന്നിവ ലഭ്യമാക്കിയിട്ടുണ്ട്. ഇതോടൊപ്പം ബാങ്കിംഗ് നീതി മെഡിക്കൽ സേവനങ്ങൾ എത്തിച്ചു നൽകുന്നതിനും ഇത് സഹായമാകുന്നു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.