വേനൽ ശക്തിപ്പെട്ടതോടെ വടശേരിക്കരയിലും കുടി വെളളക്ഷാമം രൂക്ഷം

For full experience, Download our mobile application:
Get it on Google Play

റാന്നി: വേനൽ ശക്തിപ്പെട്ടതോടെ കുടിവെള്ള പദ്ധതികൾ പലതും താളം തെറ്റിയതു മൂലം വടശേരിക്കരയിലും കുടി വെളളക്ഷാമം നേരിടുന്നു. നിരവധി കോളനികളും മറ്റും ഉള്ള വടശേരിക്കര പഞ്ചായത്തില്‍ പതിനഞ്ച് വാർഡുകളാണുള്ളത്. നിരവധിയായ ഉയർന്ന പ്രദേശങ്ങളും വടശേരിക്കരയിലുണ്ട്. റാന്നി മേജർ കുടി വെള്ള പദ്ധതി, ചമ്പോൺ ജലവിതരണ പദ്ധതി എന്നിവയാണ് പ്രധാന ജലവിതരണ പദ്ധതികൾ.

റാന്നി ആനപ്പാറമലയിലെ ജലസംഭരണിയിൽ നിന്നും വടശേരിക്കരയിലെ തെക്കുംമല സംഭരണയിൽ വെള്ളം എത്തിച്ചാണ്ഇവിടെ നിന്നും തലച്ചിറ, നരിക്കുഴി, കുമ്പളത്താമൺ, വാവോലിക്കണ്ടം, കുമ്പളാംപൊയ്ക, ഇടത്തറ, നെയ്ത്തടം, ടൗൺ എന്നിവിടങ്ങളിൽ ജലം എത്തുന്നത്. നദിയിലെ ജലനിരപ്പ് താഴ്ന്നു പദ്ധതിയുടെ പ്രവർത്തനത്തിൽ പോരായ്മകൾ നിലനിൽക്കുന്നു.

ഇത് വടശേരിക്കരയിലെ പദ്ധതിയെ ആശ്രയിച്ചു കഴിയുന്നവരെയും ബാധിക്കുന്നു.പമ്പാ നദിയിലെ ചമ്പോൺ കടവിലെ പദ്ധതിയാണ് മറ്റൊരു കുടി വെള്ള പദ്ധതി. ഇവിടെയുള്ള കിണറ്റിൽ നിന്നും വെള്ളം പമ്പ് ചെയ്ത് മുള്ളൻപാറ ചെറുതോൺമലയിലെ ജലസംഭരണിയിൽ എത്തിക്കും. പേഴുംപാറ ഉമാമുക്ക് ബൂസ്സ്റ്റിംഗ് സ്റ്റേഷനിലെത്തുന്ന വെള്ളം പമ്പ് ചെയ്ത് പത്താം ബ്ലോക്കിലെ ടാങ്കിലെത്തിക്കും. തുടർന്ന് പേഴുംപാറ, അരീക്കക്കാവ്, മണിയാർ, പത്താം ബ്ലോക്ക് കോളനിയിലും എത്തിച്ചാണ് വിതരണം. ചമ്പോൺ പദ്ധതിക്ക് താഴെയായി നേരത്തെ മണൽച്ചാക്ക് അടുക്കിയാണ് പദ്ധതിയുടെ ശേഷി വർധിപ്പിച്ചത്. കുഴൽക്കിണർ പലയിടത്തും കേടായത് നന്നാക്കുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...