ആരോഗ്യവകുപ്പ് മന്ത്രിയുടെ പേരിലെ വീണ പോലെ വീണു കിടക്കുന്നു ; അഡ്വ. സണ്ണി ജോസഫ് എം.എൽ.എ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരളത്തിലെ ആരോഗ്യവകുപ്പ് മന്ത്രിയുടെ പേരിലെ വീണ പോലെ തളർവാതം പിടിപെട്ട് വീണു കിടക്കുകയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫ് എം.എൽ.എ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അഴിമതി, കെടുകാര്യസ്ഥത, ആരോഗ്യ വകുപ്പിന്റെ തകർച്ച, വന്യമൃഗ ആക്രമണം എന്നിവക്കെതിരെ കെ.പി.സി.സി നിർദ്ദേശാനുസരണം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ സംഘടിപ്പിച്ച സമര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനം ഭരിച്ച എറ്റവും മോശം മുഖ്യമന്ത്രിയും മന്ത്രിസഭയുമാണ് കേരളത്തിൽ നിലവിലുള്ളത്. ആരോഗ്യ വകുപ്പ് നാഥനില്ലാകളരിയായി മാറിയിരിക്കുകയാണ്. വന്യമൃഗ ആക്രമണങ്ങൾ മൂലം ജനങ്ങൾക്ക് ജീവിക്കാൻ സാധിക്കാത്ത സാഹചര്യമാണ്. വന്യമൃഗ ആക്രമണങ്ങളിൽ നടപടി സ്വീകരിക്കാത്ത വനം വകുപ്പ് മന്ത്രി ആനക്ക് മയക്കുവെടി കൊണ്ടതുപോലെ മയക്കത്തിലാണെന്നും കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.

എ.ഐ.സി.സി സെക്രട്ടറി ഡോ.വി.കെ അറിവഴകൻ, യു.ഡി.എഫ് സംസ്ഥാന കൺവീനർ അഡ്വ. അടൂർ പ്രകാശ്, കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരായ എ.പി അനിൽകുമാർ എം.എൽ എ, പി.സി വിഷ്ണുനാഥ് എം.എൽ.എ, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പ്രൊഫ.പി.ജെ കുര്യൻ, അഡ്വ. ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.എം.എംനസീർ, അഡ്വ. പഴകുളം മധു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മുൻ ഡി.സി.സി പ്രസിഡന്റുമാരായ അഡ്വ.കെ.ശിവദാസൻ നായർ, പി.മോഹൻരാജ്, മുൻ എം.എൽ.എ മാലേത്ത് സരളാദേവി നേതാക്കളായ അഡ്വ. എൻ.ഷൈലാജ്, റിങ്കു ചെറിയാൻ, അനീഷ് വരിക്കണ്ണാ മല എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, വെട്ടൂർ ജ്യോതിപ്രസാദ്, ടി.കെ സാജു, അനിൽ തോമസ്, കെ. ജാസിംകുട്ടി, കാട്ടൂർ അബ്ദുൾ സലാം, ജി. രഘുനാഥ്, ജോൺസൺ വിളവിനാൽ, ഏബ്രഹാം മാത്യു പനച്ചിമൂട്ടിൽ, എസ്.വി പ്രസന്നകുമാർ, റോജി പോൾ ഡാനിയേൽ, ലിജു ജോർജ്ജ്, വിജയ് ഇന്ദുചൂഡൻ, ടി എച്ച് സിറാജുദ്ദീൻ, അലൻ ജിയോ മൈക്കിൾ എന്നിവർ പ്രസംഗിച്ചു.

ബഹ്റൈൻ പ്രവാസിയായ സുനിൽ തോമസ് എഴുതി പ്രീയ ദർശിനി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച് യാത്രാ വിവരണ ഗ്രസ്ഥത്തിന്റെ പ്രകാശനം കെ.പി.സി.സി പ്രസിഡന്റ് നിർവഹിച്ചു. പത്തനംതിട്ട, അടൂർ ബാർ അസോസിയേഷൻ പ്രസിഡന്റുമാരായ അഡ്വ. കെ.ജയവർമ്മ, അഡ്വ.ബിജു വർഗീസ്, ആരോഗ്യ വകുപ്പ് മന്ത്രിയുടെ രാജിക്കായി സമരം ചെയ്ത് അറസ്റ്റ് ചെയ്യപ്പെട്ട് ജയിൽവാസം അനുഭവച്ച യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിതിൽ നൈനാൽ, ആറന്മുള മണ്ഡലം പ്രസിഡന്റ് ഏദൻ ജോർജ്ജ് എന്നിവരെ സമര സംഗമത്തിൽ വെച്ച് ആദരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അട്ടപ്പാടിയിൽ ഭവാനിപ്പുഴയോരത്ത് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ; അന്വേഷണം ഊർജിതമാക്കി പോലീസ്

0
അട്ടപ്പാടി: അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയോരത്ത് മൂന്ന് ചാക്കുകളിലായി യുവതിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ...

മെസ്സി വിവാദം ; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി ; സ്‌പോണ്‍സറുടെ മൊഴി...

0
തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക്...

ഹോർമുസിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് മുന്നറിയിപ്പുമായി ഇറാൻ ; മേഖലയിൽ പ്രവേശിക്കുന്ന കപ്പൽ...

0
ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് പുറത്ത് നിയന്ത്രിത മേഖല പ്രഖ്യാപിക്കുമെന്ന് ഇറാൻ....

വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയെ പീഡിപ്പിച്ചു

0
ലക്നൗ : വധശ്രമക്കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി പതിനാറുകാരിയായ ദലിത് പെൺകുട്ടിയെ കൃഷിയിടത്തിൽ...