ഇടവിട്ടുള്ള ഉപവാസം ടൈപ്പ്‌ 2 പ്രമേഹ രോഗികള്‍ക്ക് പ്രയോജനപ്രദം ; ഗവേഷണ റിപ്പോർട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

ഇടവിട്ടുള്ള ഉപവാസം പ്രമേഹ രോഗികളുടെ ഭാരം കുറയ്‌ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാനും സഹായിക്കുമെന്ന്‌ പഠനം. ഷിക്കാഗോയിലെ ഇലിനോയ്‌ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ ഇത്‌ സംബന്ധിച്ച ഗവേഷണം നടത്തിയത്‌. ആറു മാസം നീണ്ട പഠനകാലത്ത് 75 പ്രമേഹ രോഗികളെ മൂന്നു സംഘങ്ങളായി തിരിച്ചു. ഇതില്‍ ആദ്യ സംഘം ഉച്ചയ്‌ക്ക്‌ 12നും രാത്രി എട്ടിനും ഇടയിലുള്ള എട്ടു മണിക്കൂറില്‍ മാത്രം ഭക്ഷണം കഴിച്ചു. രണ്ടാമത്തെ സംഘം ആറ്‌ മാസക്കാലയളവില്‍ അവര്‍ കഴിക്കുന്ന പ്രതിദിന കലോറിയുടെ അളവ്‌ 25 ശതമാനം കുറച്ചു. മൂന്നാമത്തെ സംഘം പ്രത്യേകിച്ച്‌ മാറ്റമൊന്നും വരുത്താത്ത കണ്‍ട്രോള്‍ ഗ്രൂപ്പായിരുന്നു. ഓരോ സംഘത്തിലുള്ളവരുടെയും ഭാരവും അരക്കെട്ടിന്റെ വ്യാസവും രക്തത്തിലെ പഞ്ചസാരയുടെ തോതും മറ്റ്‌ ആരോഗ്യ സൂചകങ്ങളും രേഖപ്പെടുത്തിക്കൊണ്ടിരുന്നു. ഇതില്‍നിന്ന്‌ ആദ്യ സംഘത്തില്‍പ്പെട്ടവര്‍ക്ക്‌ രണ്ടാമത്തെ സംഘത്തെ അപേക്ഷിച്ച്‌ കൂടുതല്‍ ഭാരം നിയന്ത്രിക്കാന്‍ സാധിച്ചതായി ഗവേഷകര്‍ നിരീക്ഷിച്ചു.

എച്ച്‌ബിഎ1സി പരിശോധന ഉപയോഗിച്ച്‌ നടത്തിയ പ്രമേഹ പരിശോധനയില്‍ രണ്ട്‌ സംഘങ്ങളുടെയും രക്തത്തിലെ പഞ്ചസാരയുടെ തോതില്‍ കുറവ്‌ കണ്ടെത്തി. സമയബന്ധിതമായ ഭക്ഷണക്രമത്തിലൂടെ പ്രമേഹ രോഗികള്‍ക്ക്‌ ഭാരവും രക്തത്തിലെ പഞ്ചസാരയുടെ തോതും കൂടുതല്‍ കാര്യക്ഷമമായി നിയന്ത്രിക്കാന്‍ സാധിക്കുന്നതായി  ഗവേഷണ റിപ്പോര്‍ട്ട്‌ പറയുന്നു. ഇന്ന് പ്രമേഹ രോഗികൾ ഭാര കൂടുതൽ എന്ന അവസ്ഥ അനുഭവിക്കുന്നുണ്ട്. ഇത് മറ്റ് പലരോഗങ്ങൾക്കും കാരണമാകുന്നുമുണ്ട്. രോഗികൾ ഉപയോഗിക്കുന്ന മരുന്നുകളും മറ്റും വൃക്ക രോഗങ്ങൾക്ക് കരണമാകുന്നതുണ്ട്. അതുകൊണ്ട് മരുന്ന് ഉപയോഗിക്കാതെയുള്ള പ്രതിരോധം നല്ലതാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരി ഫ്രഷ് കട്ട് തർക്കം : വ്യവസായ മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ഉടമകൾ ചർച്ച നടത്തി

0
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രവുമായി...

കർഷകർക്ക് ആശ്വാസം ; ഓണവിപണിയിൽ കുതിച്ചുയർന്ന് ഏത്തക്കായ വില

0
കോതമംഗലം : ഓണമടുത്തതോടെ ഏത്തക്കായയ്ക്ക് വില കുതിച്ചുയരുന്നു. ഒരാഴ്ചയ്ക്കിടെ വില ഇരട്ടിയോളമായി....

വാഹനകൈമാറ്റം : അപേക്ഷകരെ ഓഫീസിൽ വിളിച്ചുവരുത്തരുതെന്ന് കേന്ദ്രം ; നടപ്പാക്കാതെ എംവിഡി

0
തിരുവനന്തപുരം : വാഹനകൈമാറ്റം കേന്ദ്രസർക്കാർ ആധാർ അധിഷ്ഠിത ഫെയ്‌സ്ലെസ് സംവിധാനത്തിലേക്ക് മാറ്റിയിട്ടും...

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....