Friday, May 31, 2024 9:35 am

പേപ്പര്‍ വാഴയിലകള്‍ സുരക്ഷിതമാണോ ? മറുപടി ഇതാ

For full experience, Download our mobile application:
Get it on Google Play

വാഴയിലയില്‍ ഉണ്ണുന്നതാണ് മലയാളിയുടെ ശീലം. വാഴയിലകള്‍ കിട്ടാതായപ്പോള്‍ ഇലകളുടെ അതേ രൂപത്തിലും നിറത്തിലുമുള്ള പേപ്പര്‍ ഇലകളിലായി സദ്യ വിളമ്പുന്നത്. എന്നാല്‍ എത്രത്തോളം സുരക്ഷിതമാണ് ഈ ഇലകള്‍ എന്നു ചിന്തിച്ചിട്ടുണ്ടോ? ഈ സംശയങ്ങള്‍ക്ക് മറുപടി പറയുകയാണ് എഴുത്തുകാരനും ശാസ്ത്രജ്ഞനുമായ സുരേഷ് സി.പിള്ള.

പേപ്പർ ഇലകൾ മെഴുകു പുരട്ടിയ ഇല എന്നായിരിക്കും നമ്മൾ പലരും പേപ്പർ (വാഴ) ഇലയെപ്പറ്റി കരുതിയിരുന്നത്. എന്നാൽ ഇത് മെഴുകല്ല പോളിഎഥിലിന്‍റെ ചെറിയ ആവരണം (25 മുതൽ 100 മൈക്രോ മീറ്റർ thickness) ആണ്. മെഴുകിന് ചോറിന്‍റെയും കറികളുടെയും ചൂട് താങ്ങാൻ കഴിവില്ല. അതിനാലാണ് പോളിഎഥിലിൻ  ഉപയോഗിക്കുന്നത്.

നിങ്ങൾ ഉപയോഗിക്കുന്ന കോഫി (പേപ്പർ) കപ്പിന്‍റെയും ഉള്ളിലുള്ള ആവരണം പോളിഎഥിലിൻ ആയിരിക്കും. Polyethylene ന്‍റെ ഉരുകൽ നില (melting point)120 to 180 °C വരെയാണ്. വെള്ളത്തിൽ തിളപ്പിച്ചുണ്ടാക്കിയ ചോറും കറികളും ഈ താപനിലയിലും താഴെ ആയിരിക്കും. അതിനാൽ ഉരുകാനുള്ള സാധ്യത കുറവാണ്. ഇനി ചെറുതായി ഉരുകി ഭക്ഷണത്തിന്റെ കൂടെ ചേർന്നാലും അത് അപകടകരമാം വിധം ടോക്സിക് അല്ല എന്ന് താഴത്തെ വരികൾ വായിക്കുമ്പോൾ മനസ്സിലാകും.

പോളി പോളിഎഥിലിൻ കോട്ടിങ് ടോക്സിക് ആണോ? ടോക്സിസിറ്റിയുടെ അളവ് അതിന്‍റെ ഡോസേജ് ആശ്രയിച്ചിരിക്കും. സാധാരണ ഇലയിൽ നിന്നും ഇളകി വരാവുന്ന അളവിൽ പോളിഎഥിലിൻ ടോക്സിക് അല്ല. പേപ്പർ ഇലയിൽ, വല്ലപ്പോഴും ഓണത്തിനോ അല്ലെങ്കിൽ വല്ലപ്പോഴും ഉള്ള ആഘോഷങ്ങൾക്കോ സദ്യ അതിൽ കഴിച്ചതു കൊണ്ട് കുഴപ്പങ്ങൾ ഉണ്ടാവാൻ കാരണങ്ങൾ ഒന്നും കാണുന്നില്ല.

പക്ഷെ പ്ലാസ്റ്റിക്കുകളുടെ ചെറിയ രൂപങ്ങൾ ആയ മൈക്രോ-പ്ലാസ്റ്റിക്കുകൾ ശരീരത്തിൽ അധികമായി ചെന്നാൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുകയും ചെയ്യാം. അതുകൊണ്ട് സ്ഥിരമായി ഇതിൽ കഴിക്കുന്നത് അഭിലഷണീയം അല്ല. അതുകൊണ്ട് വർഷത്തിൽ ഒരിക്കൽ ഓണത്തിന് വൃത്തിയുള്ള വാഴ ഇല കിട്ടി ഇല്ലെങ്കിൽ പേപ്പർ ഇല ഉപയോഗിച്ചാൽ പ്രശ്നം ഇല്ല എന്ന് ചുരുക്കിപ്പറയാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാലാവധി തീരുന്നതിന് മുന്‍പ് വായ്പ അടച്ചു തീര്‍ത്ത ഇടപാടുകാരനില്‍ നിന്ന് പ്രീ ക്ലോഷര്‍ ചാര്‍ജ്...

0
പത്തനംതിട്ട : കാലാവധി തീരുന്നതിന് മുന്‍പ് വാഹന വായ്പ അടച്ചു തീര്‍ത്തതിന്...

കേരളത്തിന്റെ പ്രതിപക്ഷ നേതാവിന് ഇന്ന് ഷഷ്ടിപൂര്‍ത്തി

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്ന് 60 വയസ്...

സർക്കാർ ഭൂമി കൈയേറി വച്ച ആരാധനാലയം പൊളിക്കണം ; ഉത്തരവുമായി ഹൈക്കോടതി

0
കൊച്ചി: സർക്കാർ ഭൂമിയിലെ അനധികൃത ആരാധനാലയങ്ങൾ ആറു മാസത്തിനകം പൊളിച്ചു നീക്കാൻ...