സർക്കാർ ഭൂമി കൈയേറി വച്ച ആരാധനാലയം പൊളിക്കണം ; ഉത്തരവുമായി ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: സർക്കാർ ഭൂമിയിലെ അനധികൃത ആരാധനാലയങ്ങൾ ആറു മാസത്തിനകം പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റേതാണ് സുപ്രധാന ഉത്തരവ്. അനധികൃത നിർമ്മിതികൾ അന്വേഷിച്ച് നടപടി സ്വീകരിക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശം നൽകണം. സർക്കാർ ഭൂമിയിൽ മതപരമായ കുരിശ്, കല്ല് തുടങ്ങിയവ സ്ഥാപിച്ചിട്ടുണ്ടോയെന്ന് തഹസിൽദാർമാരും വില്ലേജ് ഓഫീസർമാരും വഴി അന്വേഷണത്തിന് കളക്ടർമാരും നടപടി സ്വീകരിക്കണം. നടപടി റിപ്പോർട്ട് ഒരു വർഷത്തിനകം രജിസ്ട്രാർ ജനറലിന് നൽകണം. വിശ്വാസത്തിന്റെ പേരിൽ സർക്കാർ ഭൂമി കൈയേറാനാവില്ല.

എല്ലാ മതസ്ഥരും ഇങ്ങനെ തുടങ്ങിയാൽ സംഘർമുണ്ടാകും. ഭരണഘടന എല്ലാവർക്കും മതസ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ടെന്നു കരുതി ഇത്തരം നടപടികളെ ന്യായീകരിക്കാനാവില്ല. സർക്കാർ ഭൂമിയിലെ കൈയേറ്റം ഭൂസംരക്ഷണ നിയമ പ്രകാരം വിലക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി.പ്ലാന്റേഷൻ കോർപ്പറേഷന്റെ ഭാഗമായ ചന്ദനപ്പള്ളി, മൊട്ടപ്പാറ മേഖലകളിലെ അനധികൃത ആരാധനാലയങ്ങൾ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് കോർപ്പറേഷനാണ് കോടതിയെ സമീപിച്ചത്. തൊഴിലാളികൾക്ക് പ്രാർത്ഥന നടത്താൻ നിർമ്മിച്ച ഇവ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാക്കുന്നതായി ഹർജിയിൽ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...