ചേര്‍ത്തല: കടക്കരപ്പള്ളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ കോവിഡ് സ്രവ പരിശോധനക്കിടെ വനിത ജീവനക്കാര്‍ക്ക് നേരെ കൈയേറ്റ ശ്രമം. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ യുവാവിനും പിതാവിനുമെതിരെ മെഡിക്കല്‍ ഓഫിസര്‍ ജില്ല കളക്ടര്‍, പട്ടണക്കാട് പോലീസ് എന്നിവര്‍ക്ക് പരാതി നല്കി. പരിശോധന വൈകിയെന്ന കാരണമുയര്‍ത്തിയാണ് വനിതാ ജീവനക്കാര്‍ക്കുനേരെ പാഞ്ഞടുത്ത് കൈയേറ്റത്തിന് ശ്രമിക്കുകയും ഭീഷണിമുഴക്കുകയും ചെയ്തത്.
സംഘര്‍ഷത്തെ തുടര്‍ന്ന് പരിശോധനയും തടസ്സപ്പെട്ടു. അടിയന്തര നിര്‍ദേശത്തെ തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധന നടത്തിയതുമൂലമുണ്ടായ കാലതാമസമാണ് യുവാവിനെ പ്രകോപിതനാക്കിയത്. കോവിഡ് മാനദണ്ഡങ്ങളുടെ ലംഘനവും ജോലി തടസ്സപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളുയര്ത്തിയാണ് പരാതി.