Wednesday, May 14, 2025 8:25 am

രാവിലെ മുട്ട കഴിച്ചു തുടങ്ങാം ; നിരവധി ആരോഗ്യഗുണങ്ങൾ

For full experience, Download our mobile application:
Get it on Google Play

ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ട ഭക്ഷ്യ വസ്തുവാണ് മുട്ട. കൊളസ്ട്രോൾ കൂടുമെന്ന് പേടിച്ച് പലരും ഒഴിവാക്കുന്ന മുട്ട യഥാർത്ഥത്തിൽ നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, കാൽസ്യം, നിരവധി വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും ഉറവിടം കൂടിയാണ്. കാഴ്ച്ചയിൽ കുഞ്ഞനാണെങ്കിലും ധാരാളം പോഷകൾ അടങ്ങിയ ഭക്ഷ്യ വസ്തുവാണ് മുട്ട. മാത്രമല്ല സമീകൃതാഹാരത്തിൽ ഒരു പ്രധാന ഘടകമാണ്. ശരാശരി വലുപ്പമുള്ള വേവിച്ച മുട്ടയിൽ ഏകദേശം 77 കലോറി അടങ്ങിയിട്ടുണ്ട്. കൂടാതെ

വേവിച്ച ഒരു മുട്ട കഴിക്കുന്നതിലൂടെ നിങ്ങൾ അകത്താക്കുന്നത് വിറ്റാമിൻ എ, ബി 5, ബി 12, ഡി, ഇ, കെ, ബി 6, ഫോളേറ്റ്, ഫോസ്ഫറസ്, സെലിനിയം, കാൽസ്യം, സിങ്ക്, ആറ് ഗ്രാം പ്രോട്ടീൻ, അഞ്ച് ഗ്രാം ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവയെല്ലാമാണ്. മുട്ടയുടെ മഞ്ഞയും വെള്ളയുമെല്ലാം പ്രോട്ടീന്റെ കലവറയാണ്. ഹൃദയാരോഗ്യത്തിന് ആവശ്യമായ അപൂരിത കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. മുട്ട സ്ഥിരമായി കഴിക്കുന്നത് കൊളസ്ട്രോൾ കൂട്ടുമോ? യഥാർത്ഥത്തിൽ മുട്ടയുടെ മഞ്ഞക്കുരുവിൽ ധാരാളം കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ഒരു വലിയ മുട്ടയിൽ ഏകദേശം 186 മില്ലിഗ്രാം കൊളസ്ട്രോൾ ഉണ്ട്. പക്ഷേ ഈ ഒരു കാരണം കൊണ്ട് മുട്ടയെ പാടേ ഉപേക്ഷിക്കേണ്ടതില്ലെന്നാണ് വിദഗ്ധർ പറയുന്നത്.

മുട്ട കഴിക്കുന്നതിലൂടെ എഴുപത് ശതമാനം ആളുകളിലും കൊളസ്ട്രോൾ കൂടില്ലെന്നാണ് യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് അഗ്രികൾച്ചർ മാർഗനിർദേശത്തിൽ പറയുന്നത്. ഭക്ഷണത്തിലെ കൊളസ്ട്രോൾ രക്തത്തിലെ കൊളസ്ട്രോൾ വർദ്ധിപ്പിക്കണമെന്നില്ലെന്നാണ് ഗവേഷകർ പറയുന്നത്. “ഹൈപ്പർ റെസ്‌പോണ്ടേർസ്” എന്ന് വിളിക്കപ്പെടുന്ന ശേഷിക്കുന്ന 30 ശതമാനം പേർക്ക് മുട്ട കഴിക്കുന്നതിലൂടെ മൊത്തത്തിലുള്ളതും കുറഞ്ഞ സാന്ദ്രതയുള്ളതുമായ ലിപ്പോപ്രോട്ടീൻ (എൽഡിഎൽ) കൊളസ്‌ട്രോൾ നേരിയ തോതിൽ വർദ്ധിപ്പിക്കും.

മുട്ട കൊളസ്ട്രോൾ കൂട്ടുമെന്നതിനു പിന്നിലെ കാരണം വ്യക്തമായല്ലോ. ഇനി മറ്റൊന്ന് കൂടി അറിഞ്ഞോളൂ. മുട്ട കഴിക്കുന്നത് നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന ഹൈ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (HDL) വർധിപ്പിക്കും. ഉയർന്ന HDL ഉള്ള ആളുകൾക്ക് ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ആറാഴ്ച്ച ദിവസവും രണ്ട് മുട്ടകൾ കഴിക്കുന്നത് എച്ച്ഡിഎൽ അളവ് 10% വർദ്ധിപ്പിക്കുമെന്നാണ് പഠനം പറയുന്നത്. മുട്ട കഴിക്കുന്നതും ഹൃദ്രോഗവും പക്ഷാഘാതവും തമ്മിൽ നേരിട്ട് ബന്ധമില്ല. എന്നാൽ ചില പഠനങ്ങൾ കാണിക്കുന്നത് പ്രമേഹമുള്ളവർ മുട്ട കഴിക്കുന്നത് ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു എന്നാണ്. കുറഞ്ഞ കാർബോഹൈഡ്രേറ്റ് ഭക്ഷണക്രമം പിന്തുടരുകയും മുട്ട കഴിക്കുകയും ചെയ്യുന്ന ആളുകൾക്ക് ഹൃദ്രോഗം ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.

ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കേണ്ടത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഓരോ മുട്ടയിലും ഏകദേശം ആറ് ഗ്രാം പ്രോട്ടീനും സഹായകമായ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ദിവസത്തേക്കുള്ള പ്രോട്ടീന്റെ പങ്ക് ലഭിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും പേശികളുടെ അളവ് വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും എല്ലുകളുടെ ബലത്തിനും ഇത് സഹായിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടി ; പാലക്കാട് സ്വദേശിനി പിടിയിൽ

0
കോഴിക്കോട്: വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണംതട്ടിയ കേസിലെ പ്രതി പാലക്കാട് കോരൻചിറ...

സൈബർ ലോകത്ത് പാകിസ്ഥാൻ നേരിടുന്നത് മറ്റൊരു നിഴൽ യുദ്ധമെന്ന് റിപ്പോർട്ട്

0
ദില്ലി : പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യൻ സേനയിൽ നിന്ന് കനത്ത തിരിച്ചടി...

ധനലക്ഷ്മി ലോട്ടറിയുടെ ഫലം ഇന്ന് അറിയാം

0
തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് എല്ലാ ബുധനാഴ്ചയും പുറത്തിറക്കുന്ന...

കടലിൽ അജ്ഞാതനായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം : കോവളം ബീച്ചിന് സമീപം കടലിൽ അജ്ഞാതനായ യുവാവിന്‍റെ മൃതദേഹം...