ചെറുപ്പക്കാരില്‍ ഹൃദയസ്തംഭനം പതിവാകുന്നു ; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക !

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ആരോഗ്യകാര്യത്തില്‍ അതീവ ശ്രദ്ധകാണിക്കുന്ന ചെറുപ്പക്കാരിലും ഇന്ന് ഹൃദയസ്തംഭനത്തിനുള്ള സാധ്യത വര്‍ദ്ധിക്കുകയാണ്. ഹൃദയസ്തംഭനത്തിന്‍റെ ലക്ഷണങ്ങളെ അവഗണിക്കുന്നതാണ് ഇതിന്‍റെ പ്രധാന കാരണം. ഹൃദയാഘാതത്തേക്കാള്‍ അപകടകരമാണ് ഹൃദയ സ്തംഭനം. ഇതിന്‍റെ പ്രധാന ലക്ഷണങ്ങളും ഒഴിവാക്കാന്‍ എന്തൊക്കെ മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നും അറിയാം.

ഹൃദയ സ്തംഭനം
ഹൃദയത്തിന്‍റെ പ്രവര്‍ത്തനം പെട്ടെന്ന് നിലയ്ക്കുകയും ജീവന് ഭീഷണിയാകുകയും ചെയ്യുന്ന അപകടകരമായ അവസ്ഥയാണ് കാര്‍ഡിയാക് അറസ്റ്റ് അഥവാ ഹൃദയ സ്തംഭനം. ഹൃദയത്തിന്‍റെ പ്രവര്‍ത്തനം നിലക്കുന്നതോടെ അതിന് രക്തം പമ്പ് ചെയ്യാന്‍ കഴിയാതെ വരുകയും അത് ശരീരത്തെയൊന്നാകെ ബാധിക്കുകയും ചെയ്യും.
അടിയന്തിര സാഹചര്യങ്ങളില്‍ കാര്‍ഡിയോപള്‍മോണറി റെസസിറ്റേഷനും (സിപിആര്‍) ഡീഫിബ്രില്ലേഷനും ഹൃദയസ്തംഭനത്തിനുളള പ്രതിവിയാണ്. സിപിആര്‍ ശ്വാസകോശത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ നിലനിര്‍ത്താന്‍ സഹായിക്കും. കൃത്യസമയത്ത് സിപിആറും ഡിഫിബ്രില്ലേറ്ററും നല്‍കാനായാല്‍ ഹൃദയസ്തംഭനത്തില്‍ നിന്ന് ജീവന്‍ രക്ഷിക്കാനാകും.

ഹൃദയസ്തംഭനത്തിന്‍റെ ലക്ഷണങ്ങള്‍
ഹൃദയസ്തംഭനത്തിന് മുമ്പ് ഈ ലക്ഷണങ്ങള്‍ ഉണ്ടാകും
-ബോധക്ഷയം
-വേഗത്തിലുള്ള ഹൃദയമിടിപ്പ്
– നെഞ്ചുവേദന
-തലകറക്കം
– ശ്വസിക്കാന്‍ ബുദ്ധിമുട്ട്
– ഛര്‍ദ്ദി
– വയറുവേദന, നെഞ്ചുവേദന

പെട്ടെന്ന് ഹൃദയസ്തംഭനം ഉണ്ടാകുന്നത് എങ്ങനെ?
ഹൃദയാഘാതത്തില്‍ നിന്ന് വ്യത്യസ്തമാണ് ഹൃദയസ്തംഭനം. ഹൃദയാഘാതത്തില്‍ ഹൃദയത്തിന്‍റെ ഒരു ഭാഗത്തേക്ക് രക്തം എത്തുന്നത് നില്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഹൃദയസ്തംഭനത്തില്‍ ഹൃദയത്തിന്‍റെ മുഴുവന്‍ പ്രവര്‍ത്തനവും പെട്ടെന്ന് നിലയ്ക്കും. ഇതിലൂടെ ശരീരത്തിലെ രക്തയോട്ടം നിലയ്ക്കുകയും ഹൃദയസ്തംഭനം ഉണ്ടാകുമ്പോള്‍ ശ്വാസതടസ്സം ഉണ്ടാകുകയും ബോധക്ഷയം സംഭവിക്കുകയും ചെയ്യും. ഹൃദയത്തിന്‍റെ വൈദ്യുത സംവിധാനത്തിലെ തകരാറാണ് ഇതിന് കാരണം.

ഹൃദയസ്തംഭനത്തിന് ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ആര്‍ക്കാണ്?
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തില്‍, 35-40 വയസ്സിനിടയില്‍ ഇത്തരം സംഭവങ്ങള്‍ സാധാരണയായി കണ്ടുവരുന്നു. എന്നാല്‍ ഇപ്പോള്‍ യുവാക്കളില്‍ പോലും ഈ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ഹൃദയസ്തംഭനത്തിലേക്ക് നയിക്കാവുന്ന കാരണങ്ങള്‍

1. പുകവലി
2.ചീത്ത കൊളസ്‌ട്രോള്‍
3. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
4. പ്രമേഹം
5. മാനസികവും സാമൂഹികവുമായ സമ്മര്‍ദ്ദം
6. വ്യായാമമില്ലായ്മ
7. അമിതവണ്ണം
8. വളരെ കുറച്ച് പച്ചക്കറികളും പഴങ്ങളും കഴിക്കുന്നത്
9. അമിതമായി മദ്യം കുടിക്കുന്നത്

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....

കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി

0
കൊച്ചി: കൊച്ചി മെട്രോയുടെ പേരുമാറ്റ ശുപാര്‍ശയില്‍ എതിര്‍പ്പുമായി ഹൈബി ഈഡന്‍ എംപി....

അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു

0
അമരാവതി: ഹോംവർക്ക് എഴുതിയില്ലെന്ന് ആരോപിച്ച് അധ്യാപിക മർദിച്ചതിനെത്തുടർന്ന് ആറ് വയസുകാരൻ ക്ലാസ്...

ഓണത്തോടനുബന്ധിച്ച് വിപണിയിലെ വിലക്കയറ്റം തടയാൻ സപ്ലൈകോ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി മന്ത്രി അനൂപ് ജേക്കബ്

0
കൊച്ചി: ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിലെ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കൾക്ക് അവശ്യസാധനങ്ങൾ തടസ്സമില്ലാതെ എത്തിക്കുന്നതിനുമായി...