മധുരക്കിഴങ്ങ് കഴിക്കാറുണ്ടോ? ചിലർക്ക് വളരെ ഇഷ്ടമായിരിക്കും. എന്നാൽ ചിലർക്ക് തീരെ താല്പര്യം ഉണ്ടാകുകയുമില്ല. എന്നാൽ മധുരക്കിഴങ്ങിന് ഗുണം അറിഞ്ഞാൽ നിങ്ങൾ ഇത് പിന്നെ എന്നും കഴിക്കും. മധുരക്കിഴങ്ങ് അവശ്യ വിറ്റാമിനുകളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ്. ഇത് നിങ്ങളുടെ ചർമ്മത്തിനും ഹൃദയത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. നിങ്ങൾ അവ വേവിച്ച് കഴിച്ചാലും വറുത്ത് കഴിച്ചാലും ഈ മധുരക്കിഴങ്ങുകൾ നിങ്ങളുടെ ശരീരത്തിന് ഗുണങ്ങൾ നൽകുന്നു. അന്നജം, നാരുകൾ, പ്രോട്ടീൻ തുടങ്ങിയ മാക്രോ ന്യൂട്രിയന്റുകളാലും ധാതുക്കൾ (മാംഗനീസ്, കോപ്പർ, പൊട്ടാസ്യം, ഇരുമ്പ്), വിറ്റാമിനുകൾ (ബി കോംപ്ലക്സ്, സി, ഇ), പ്രൊവിറ്റമിൻ എ (കരോട്ടിനോയിഡുകളായി)) എന്നിവ ഉൾപ്പെടെയുള്ള മൈക്രോ ന്യൂട്രിയന്റുകളാലും സമ്പന്നമാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
മധുരക്കിഴങ്ങ് പതിവായി കഴിക്കുന്നതിന്റെ ചില ഗുണങ്ങൾ ഇതാ ; മധുരക്കിഴങ്ങ് നാരുകളാൽ സമ്പുഷ്ടമായ ഭക്ഷണമാണ്. മധുരക്കിഴങ്ങ് കഴിച്ചാൽ മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതാണ്. ഏറെ ഗുണമുള്ള ഭക്ഷമാണ് ഈ മധുരക്കിഴങ്ങ്. ആന്റി ഓക്‌സിഡന്റുകളാൽ സമ്പന്നമാണ്. മധുര കിഴങ്ങിലെ ഉയർന്ന വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റ് ഉള്ളടക്കവും രോഗാണുക്കളെ നിർവീര്യമാക്കാനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് അൾട്രാവയലറ്റ് വികിരണത്തിൽ നിന്നും അകാല വാർദ്ധക്യത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുന്നു. മധുരക്കിഴങ്ങ് കഴിക്കുന്നത് ചർമ്മത്തിന് വളരെ നല്ലതാണ്. വിറ്റാമിൻ എ, സി എന്നിവ അടങ്ങിയ മധുരക്കിഴങ്ങ് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും അണുബാധകൾക്കെതിരായ പോരാട്ടത്തിൽ സഹായിക്കുകയും ചെയ്യുന്നു.