ഭാരതത്തിന്‍റെ ആത്മാവാണ് സനാതനത്വം ; മാധ്യമ പ്രവർത്തകന്‍ വർഗീസ്.സി.തോമസ്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഭാരതത്തിന്‍റെ ആത്മാവ് ആണ് സനാതനത്വമെന്നും അതിനാൽ തന്നെ ഭാരതത്തിന് നാൾക്കുനാൾ ഉന്നതി മാത്രമേ ഉണ്ടാവുകയുള്ളൂയെന്നത് യാഥാർത്ഥ്യമാണന്നും പരിസ്ഥിതി മാധ്യമ  പ്രവർത്തകനായ വർഗീസ് .സി. തോമസ്. ബ്രഹ്മാകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയം രാജയോഗ ധ്യാന കേന്ദ്രത്തിന്റെ 21 മത് സംസ്ഥാന വാർഷിക ആഘോഷ മായ സ്വർണിമ ഭാരതം ദീപ പ്രോജ്ജ്വലനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. എല്ലാ നന്മകളേയും ആദരവോടെ ഉൾക്കൊള്ളുവാൻ കഴിയുന്ന സംസ്ക്കാരം ആണ് ഭാരതം എന്നും ഇവിടെ ഒരു പുൽക്കൊടിയായി എങ്കിലും ജനിക്കാൻ സാധിക്കുന്നതാണ് ഈശ്വരീയ വരദനമെന്ന് സ്വർണിമ ഭാരത ദീപ പ്രോജ്ജ്വലനം ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത് ആർ.എസ്.എസ്. ശബരിഗിരി ജില്ല സംഘചാലക് ഉപാസന നാരായണൻ നമ്പൂതിരി പറഞ്ഞു. കെ.ആർ.പ്രതാപചന്ദ്ര വർമ്മ അദ്ധ്യക്ഷത വഹിച്ചു. രാജയോഗിനി ബ്രഹ്മാകുമാരി പങ്കജ് ബഹൻ ആദ്ധ്യാത്മിക സന്ദേശം നല്കി. സ്വർണിമ ഭാരത സങ്കല്പ പദ്ധതിയെ സംബന്ധിച്ച് രാജയോഗിനി ബ്രഹ്മാകുമാരി ഗീത ബഹൻ പറഞ്ഞു. രാജയോഗിനി ബ്രഹ്മാകുമാരി സുജാബഹൻ, അഡ്വ.സതീഷ് ചാത്തങ്കേരി, സന്തോഷ് സദാശിവമഠം, ബ്രഹ്മാകുമാർ സഞ്ജീവ് എന്നിവർ പ്രസംഗിച്ചു. 21 പ്രമുഖർ ചേർന്ന് സ്വർണിമ ഭാരത ദീപ പ്രോജ്ജ്വലനം നടത്തി. തിരൂവാതിരയോടെ ആരംഭിച്ച ആഘോഷ പരിപാടികൾക്ക് വിവിധ നൃത്തങ്ങൾ മിഴിവേകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...

പ്രവാചക സ്മരണയില്‍ ഇന്ന് നബിദിനം

0
കോഴിക്കോട് : പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് വിശ്വാസികള്‍ ഇന്ന് നബിദിനം...

പരിസ്ഥിതി ലോല മേഖല പ്രഖ്യാപനം ; വിജ്ഞാപനം 10 ദിവസത്തിനകം മലയാളത്തില്‍ പ്രസിദ്ധീകരിക്കണം :...

0
കൊച്ചി: പരിസ്ഥിതി ലോല മേഖലകൾ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച കരട്...