മന്ത്രിമാരും രാഷ്ട്രീയക്കാരും കാത്തിരിക്കൂ , ആദ്യ വാക്‌സിന്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തന്നെ ; പ്രധാനമന്ത്രി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് ആരംഭിച്ച കൊവാക്‌സിന്‍, കൊവിഷീല്‍ഡ് വാക്‌സിനേഷന്‍ ഘട്ടം ഘട്ടമായി എല്ലാവരിലും എത്തിക്കാനാണ് ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആദ്യം വാക്‌സിന്‍ നല്‍കുന്നത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തന്നെയാണെന്നും അവര്‍ക്ക് തന്നെയാണ് പ്രാധാന്യം നല്‍കുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അതേസമയം തന്നെ രാഷ്ട്രീയക്കാരും മന്ത്രിമാരും തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കണമെന്നും പ്രധാനമന്ത്രി. കഴിഞ്ഞ ദിവസം തെലങ്കാന ആരോഗ്യമന്ത്രി ഏടാല രാജേന്ദര്‍ ജനങ്ങളില്‍ വിശ്വാസമുണ്ടാക്കാന്‍ ആദ്യം താന്‍ തന്നെ കോവിഡ് വാക്സിന്‍ സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ ഉടന്‍ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ തന്നെ ആദ്യം വാക്‌സിന്‍ സ്വീകരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമെത്തി. ഇതോടെ മന്ത്രി പ്രഖ്യാപനത്തില്‍ നിന്നും പിന്മാറി.അതേസമയം വാക്സിനേഷനില്‍ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും അവസരം നല്‍കണമെന്ന് ഹരിയാന, ബീഹാര്‍, ഒഡീഷ സര്‍ക്കാരുകള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും തങ്ങളുടെ ഊഴത്തിനായി കാത്തിരിക്കണമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് കര്‍ശന നിര്‍ദ്ദേശം എത്തിയത്. ആരോഗ്യ പ്രവര്‍ത്തകരും പോലീസും ശുചീകരണ തൊഴിലാളികളുമാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയിലുള്ളത്. 50 വയസിന് മുകളില്‍ പ്രായമുള്ളവരും 50 വയസില്‍ താഴെ മറ്റ് അസുഖങ്ങളുള്ളവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്സിന്‍ ലഭ്യമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...