റിയാദ്: ഹൃദയാഘാതം മൂലം മലയാളി തെക്കന്‍ സൗദിയില്‍ മരിച്ചു. പാലക്കാട് പട്ടാമ്പി വിളയൂര്‍ സ്വദേശി കുപ്പൂത്ത് കിളിക്കോട്ടില്‍ സൈതാലിയുടെ മകന്‍ അന്‍വര്‍ സാദിഖ് (43) ആണ് അസീറിന് സമീപം മഹായിലില്‍ മരിച്ചു. വ്യാഴാഴ്ച രാത്രി ഉറങ്ങാന്‍ കിടന്നിട്ട് വെള്ളിയാഴ്ച രാവിലെ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ നോക്കിയപ്പോള്‍ മരണപ്പെട്ട നിലയിലായിരുന്നു.
മൂന്നര വര്‍ഷമായി മഹായില്‍ അല്‍ജറാദ് ഓട്ടോമാറ്റിക് ബേക്കറിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ അവധിക്ക് പോയി തിരിച്ചെത്തിയത്.