ഹൃദയാഘാതം ; മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : മലപ്പുറം സ്വദേശിയായ യുവാവ്​ റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. കേളി കലാസാംസ്‌കാരിക വേദി മലസ് യൂനിറ്റ് അംഗമായ, പുതു പൊന്നാനി കിഴക്കകത് വീട്ടിൽ മുഹമ്മദ്‌, സക്കീന ദമ്പതികളുടെ മകൻ ഷമീർ മുഹമ്മദ്‌ (35) ആണ്​ മരിച്ചത്​. കഴിഞ്ഞ 13 വർഷമായി റിയാദ്​ മലസിൽ സൂപ്പർമാർക്കറ്റ് നടത്തുകയായിരുന്നു. നെഞ്ചുവേദനയെ തുടർന്ന് ശുമൈസി കിങ് സഊദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തര ശസ്ത്രക്രിയക്കായി മലസിലെ കിങ് ഫഹദ് അശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു ദിവസം മുമ്പ്​ ശസ്ത്രക്രിയ നടത്തിയെങ്കിലും വീണ്ടും ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരണം. ഭാര്യ: മുഹ്സിന, മക്കൾ: മഹിർ, മെഹറ, മലീഹ. സഹോദരങ്ങളായ സുഹൈൽ, സനഹുല്ലാഹ്, സുഫിയാൻ എന്നിവർ റിയാദിലുണ്ട്. പ്ലസ്ടു വിദ്യാർഥി സാഹിൽ, സാറ, സൽമ, സാലിമ, സൽവ, സിദ്ര എന്നിവർ മറ്റ് സഹോദരങ്ങളാണ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരായ വിമർശനങ്ങളിൽ ഭിന്നാപിപ്രായം

0
മലപ്പുറം: മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയർന്ന വിമർശനങ്ങളിൽ മലപ്പുറത്തെ കോൺഗ്രസിൽ ഭിന്നാപിപ്രായം....

നിതിൻ രാജിൻ്റെ മരണം : അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ഹൈക്കോടതി

0
കൊച്ചി: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട...

നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച ; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്കെതിരെ പുതിയ താരിഫ് ഏർപ്പെടുത്തി...

0
വാഷിങ്ടൺ : നിർബന്ധിത തൊഴിൽ നിരോധനം നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് ഇന്ത്യയടക്കമുള്ള...

പിഎസ്‍സി പരീക്ഷാ ക്രമക്കേടിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

0
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്....