ഹൃദയാഘാതം ; അണ്ടർ 19 മുൻ ക്യാപ്റ്റൻ അവി ബാരോട്ട് 29-‌ാം വയസ്സിൽ അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

രാജ്കോട്ട് : ഇന്ത്യൻ അണ്ടർ–19 ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ അവി ബാരോട്ട് (29) ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ചു. ഇന്നലെ അഹമ്മദാബാദിലെ വീട്ടിൽ വെച്ച് അസ്വസ്ഥത തോന്നിയ അവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അവിയുടെ പിതാവ് 42–ാം വയസ്സിൽ മരണമടഞ്ഞിരുന്നു. ഭാര്യ നാലു മാസം ഗർഭിണിയാണ്. 2019–20 സീസണിൽ രഞ്ജി ട്രോഫി നേടിയ സൗരാഷ്ട്രയുടെ വിക്കറ്റ് കീപ്പർ–ബാറ്ററായ ബാരോട്ട് ഹരിയാന, ഗുജറാത്ത് ടീമുകൾക്കു വേണ്ടിയും കളിച്ചിട്ടുണ്ട്.

38 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 38 ലിസ്റ്റ് എ മത്സരങ്ങളും 20 ആഭ്യന്തര ട്വന്റി 20 മത്സരങ്ങളും കളിച്ചു. രഞ്ജി ഫൈനലിൽ ബംഗാളിനെതിരെ ആദ്യ ഇന്നിങ്സിൽ അർധ സെഞ്ചുറി നേടി (54). രണ്ടാം ഇന്നിങ്സിൽ 39 റൺസെടുത്ത് ടോപ് സ്കോററുമായി. 2015–16, 2018–19 സീസണുകളിൽ രഞ്ജി ഫൈനൽ കളിച്ച സൗരാഷ്ട്ര ടീമിലും അംഗമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...