കൊക്കയാറില്‍ എട്ടുപേര്‍ക്കായി തിരച്ചില്‍ : മണിമലയാറുകളില്‍ ജലനിരപ്പ് താഴുന്നു ; ഭക്ഷണവിതരണത്തിന് രണ്ടുഹെലികോപ്ടര്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : കൊക്കയാറില്‍ എട്ടുപേര്‍ക്കായി തിരച്ചില്‍. കൂട്ടിക്കല്‍ ഉരുള്‍പൊട്ടലില്‍ കുഞ്ഞിന്റെ ഉള്‍പ്പെടെ നാലു മൃതദേഹങ്ങള്‍ ഇന്ന് കണ്ടെടുത്തു. ഇതോടെ ആകെ മരണം ഏഴായി. ഇനി കണ്ടെത്താനുള്ളത് ആറുപേരെയാണ്. രക്ഷാപ്രവര്‍ത്തിന് വെല്ലുവിളിയായി മഴ. മണിമല, റാന്നി, ആറന്മുള എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് ഒഴിയുന്നു. കോട്ടയം ജില്ലയില്‍ മഴ കുറഞ്ഞു. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴുന്നു. ഭക്ഷണവിതരണത്തിന് നാവികസേന രണ്ടുഹെലികോപ്ടര്‍ അയച്ചു.

അതിനിടെ, പമ്പയാറില്‍ ജലനിരപ്പ് ഉയരുന്നു. അമ്പലപ്പുഴ-തിരുവല്ല റോഡില്‍ വെള്ളം കയറി. ചെങ്ങന്നൂരില്‍ മഴ, വീടുകളില്‍ നിന്ന് വാഹനങ്ങള്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറ്റി. തലവടി, എടത്വ, വീയപുരം, നീരേറ്റുപുറം മേഖലകളിലാണ് വെള്ളം ഉയരുന്നത്. ചക്കുളത്ത്കാവ് ദേവീക്ഷേത്രത്തിലും വെള്ളം കയറി. പള്ളിപ്പാട്, അച്ചന്‍കോവില്‍ ആറിന്റെ തീരത്തെ നൂറിലധികം വീടുകളില്‍ വെള്ളം കയറി. പരുമല റോഡില്‍ വെള്ളം കയറി. കോട്ടക്കല്‍ മാലി കോളനിയിലെ വീടുകള്‍ വെള്ളത്തിലാണ്. പ്രളയ പ്രതിസന്ധി നേരിടാന്‍ കെ.എസ്.ഇ.ബി ഉന്നതതല യോഗം ഇന്ന് മൂന്നിന് ചേരും. കക്കി, ഇടമലയാര്‍, ഇടുക്കി അണക്കെട്ടുകള്‍ തുറക്കേണ്ടി വന്നാലുള്ള മുന്നൊരുക്കം വിലയിരുത്തും. ഇടുക്കി ജലനിരപ്പ് 2395.44 അടിയായി. പരമാവധി ശേഷി 2408.08 അടിയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...