ഹൃദയാഘാതം ; മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു

For full experience, Download our mobile application:
Get it on Google Play

റിയാദ് : എട്ടു വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം നിലമ്പൂർ കുഴിമണ്ണ പുളിയങ്കോട് സ്വദേശി ഹംസ (67) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്താൻ ശ്രമിച്ചപ്പോൾ പ്രതികരണമില്ലാത്തതിനെ തുടർന്ന് സഹോദരൻ പോലീസിനെയും റെഡ് ക്രെസൻറിനെയും വിവരമറിയിക്കുകയായിരുന്നു. ഉടൻ തന്നെ റെഡ് ക്രെസൻറ് ആംബുലൻസ് എത്തി പ്രാഥമിക ചികിത്സ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റിയാദിലെ അൽ ഖുറൈജി പേപ്പർ ഇൻഡസ്ട്രീസ് ഫാക്ടറിയിൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം.

ജോലി ചെയ്തിരുന്ന സ്ഥാപനത്തിലെ പ്രതിസന്ധികൾ കാരണം താമസരേഖ (ഇഖാമ) പുതുക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ എട്ടു വർഷമായി ഇദ്ദേഹത്തിന് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഒടുവിൽ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ രേഖകൾ ശരിയാക്കി ഉടൻ തന്നെ നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പുകൾക്കിടയിലാണ് മരണം സംഭവിച്ചത്. റിയാദിൽ സഹോദരനൊപ്പമായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. പരേതരായ മുഹമ്മദിെൻറയും സൈനബയുടെയും മകനാണ്. റുബീനയാണ് ഭാര്യ. മക്കൾ: ഫസീല, ജസീല, ഫാത്തിമ ഷഹന.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ടി.വി കേടായി – ഒമ്പത് തവണ തകരാറുകൾ ആവർത്തിച്ചു : ആലപ്പുഴയിലുള്ള “ഡയനോര ഇന്ത്യ”...

0
ത്രിശ്ശൂര്‍ : 29500 രൂപ നൽകി വാങ്ങിയ ടി.വി കേടായി, ഒമ്പത്...

ഓണത്തിന് പൂക്കൾ വിരിയിക്കാൻ റാന്നി ; ‘നിറപൊലിമ 2026’ പദ്ധതിക്ക് തുടക്കമായി

0
റാന്നി: ഓണക്കാലത്ത് മുറ്റം നിറയെ പൂക്കാലമൊരുക്കാനും പ്രാദേശിക വിപണി സജീവമാക്കാനുമായി റാന്നി...

ശബരിമല സ്വർണ്ണക്കൊളളയിൽ എ.പത്മകുമാർ പറയുന്ന ദൈവതുല്യരെ വെളിച്ചത്ത് കൊണ്ടുവരണം : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊളളയിൽ പങ്കുപറ്റിയവരുടെ പേര് വെളിപ്പെടുത്തുമെന്ന മുൻ ദേവസ്വം...

വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ വാഹന വകുപ്പ്

0
തൃശൂർ: തൃശൂർ വടക്കാഞ്ചേരിയിൽ വിദ്യാർഥികളെ ബസിൽ കയറ്റാതിരുന്ന കണ്ടക്ടറെ വിളിച്ചുവരുത്തി മോട്ടോർ...