മീനച്ചൂടില്‍ വെന്തുരുകി പത്തനംതിട്ട ; പകല്‍ താപനില ക്രമാതീതമായി ഉയര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരത്തില്‍ ചൂട് വര്‍ദ്ധിച്ചതോടെ വെന്തുരുകുകയാണ് നഗരത്തില്‍ എത്തുന്നവര്‍. ചുമട്ടുതൊഴിലാളികളും ഓട്ടോറിക്ഷ തൊഴിലാളികളും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുമാണ് ഏറ്റവും കൂടുതല്‍ ചൂടിന്റെ കാഠിന്യമറിയുന്നത്. നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരും കച്ചവടക്കാരും ഈ പ്രതിസന്ധി നേരിടുന്നുണ്ട്. പകല്‍ സമയങ്ങളില്‍ ആളുകള്‍ പുറത്തിറങ്ങാന്‍ പറ്റാതെ വന്നതോടെ വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടവും കുത്തനെ കുറഞ്ഞു. പത്തനംതിട്ട അബാന്‍ മേല്‍പാലം നിര്‍മാണം നടക്കുന്നതിനാല്‍ നഗരത്തില്‍ പൊടിശല്യവും വര്‍ധിച്ചിട്ടുണ്ട്.

കൊച്ചുകുഞ്ഞുങ്ങളുമായി നഗരത്തിലെത്തുന്ന ആളുകള്‍ തണല്‍ തേടി അലയുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. നഗരത്തിലെവിടെയും തണല്‍ മരങ്ങളോ വെയില്‍ കൊള്ളാതെയിരിക്കുവാനുള്ള സംവിധാനമോ ഇല്ലാത്തത് വലിയ പോരായ്മയായി അവശേഷിക്കുന്നു. പൊടിക്കാറ്റ് രൂക്ഷമായതോടെ ഇത് കുറയ്ക്കുവാന്‍ ആവശ്യമായ യാതൊരു നടപടിയും നഗരസഭയും സ്വീകരിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയെ തടഞ്ഞ സംഭവം : ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ;...

0
തിരുവനന്തപുരം: ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ...

രാഷ്ട്രീയ വിശദീകരണ യോഗത്തിന് ഇന്ന് തുടക്കം ; വിമർശനങ്ങൾക്ക് മറുപടിനൽകാൻ പിണറായി നേരിട്ടെത്തും

0
കണ്ണൂര്‍ : നിയമസഭ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പയ്യന്നൂരിലും തളിപ്പറമ്പിലും പിണറായി...

മൂന്നാം മുന്നണിക്ക് നീക്കം ; സി.ജെ.പി.യും ഡി.എം.കെ.യും ആം ആദ്മിയും ഒന്നിക്കുമെന്ന് സൂചന

0
ചെന്നൈ : നീറ്റ് സമരത്തിലൂടെ ശ്രദ്ധ നേടിയ കോക്രോച്ച് ജനതാ പാർട്ടിയും...

ഇ.ഡി ആക്രമണക്കേസ് : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ പ്രതികൾ

0
തിരുവനന്തപുരം : ഫോൺ വിവരങ്ങൾ പരിശോധിക്കുന്നതിൽ പോലീസിനോട് സഹകരിക്കാതെ ഇ.ഡി ആക്രമണക്കേസിലെ...