പാലക്കാട് ജനങ്ങളെ ഭീതിയിലാഴ്ത്തി ഉഷ്ണതരംഗം ; അതീവജാഗ്രത നിർദേശവുമായി അധികൃതർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം/പാലക്കാട്: ചൂട് വർധിച്ചതോടെ പാലക്കാട് ഉഷ്ണതരംഗം പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വെള്ളിയാഴ്ച വൈകീട്ട് 5.30-നായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തുതന്നെ ഇതാദ്യമായാണ് ഏതെങ്കിലുമൊരു പ്രദേശത്ത് ഉഷ്ണതരംഗം പ്രഖ്യാപിക്കുന്നത്. 2016-ലും 2019-ലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇത്തരം പ്രഖ്യാപനം നടന്നിരുന്നില്ല. കൊല്ലം, തൃശ്ശൂർ ജില്ലകളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമുണ്ട്. ഈ ജില്ലകളിൽ താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയരാം. ഇതേ ചൂട് വരുംദിവസങ്ങളിലും നിലനിന്നാൽ ഉഷ്ണതരംഗം പ്രഖ്യാപിക്കും. കൊല്ലം പുനലൂരിലും തൃശ്ശൂർ വെള്ളാനിക്കരയിലും 38 ഡിഗ്രിയാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്.

വേനൽമഴ കാര്യമായി പെയ്യാനും സാധ്യതയില്ലാത്തനിലാൽ അടുത്തെങ്ങും ഉഷ്ണം ശമിക്കില്ല. ഈ ജില്ലകൾക്കുപുറമേ, ഒമ്പത് ജില്ലകളിൽക്കൂടി മേയ് ഒന്നുവരെ ഉയർന്നചൂടുണ്ടാവും. കോഴിക്കോട്ടും കണ്ണൂരും 38 ഡിഗ്രിവരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കാസർകോട്, പത്തനംതിട്ട എന്നിവിടങ്ങളിൽ 37 ഡിഗ്രിവരെയും തിരുവനന്തപുരത്ത് 36 ഡിഗ്രിവരെയും താപനില ഉയരാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...

കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി ; സൈക്കിളും വസ്‌ത്രവും കായൽക്കരയിൽ

0
കരുനാഗപ്പള്ളി: കൊല്ലം കരുനാഗപ്പള്ളിയിൽ ഏഴാം ക്ലാസുകാരനെ കാണാതായി. കരുനാഗപ്പള്ളി വെൽഫെയർ സ്കൂളിലെ...