തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യതാ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മറ്റ് ജില്ലകളിലും ഉയര്‍ന്ന താപനില തുടരുകയാണ്. മറ്റ് ജില്ലകളിലും സാധാരണയെക്കാൾ 4 മുതൽ 5 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുന്ന സാഹചര്യം തുടരുകയാണ്. സംസ്ഥാനമാകെ അതീവ ജാഗ്രത തുടരണമെന്നും നിര്‍ദ്ദേശമുണ്ട്. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്നു വരെ വെയില്‍ ഏല്‍ക്കരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. അതേസമയം കൊല്ലം ജില്ലയിലെ ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചു.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ കൊല്ലം ജില്ലയില്‍ താപനില കുറഞ്ഞിരുന്നു. ഇതോടെ ആണ് ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചത്. എന്നാല്‍ ജില്ലയിലെ യെല്ലോ അലേര്‍ട്ട് തുടരും. വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം 26 വരെ മുന്നറിയിപ്പ് തുടരും. ചൂട് കൂടുന്നതോടെ ആരോഗ്യപ്രശ്നങ്ങളും വർധിക്കാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...

ഖർഗെക്കെതിരായ ജാത്യാധിക്ഷേപം ; ഇന്ന് കോൺ​ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധം

0
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ ജാതി അധിക്ഷേപം നേരിട്ടുവെന്ന കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുന്‍...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ...

കടുത്ത വൈദ്യുതി പ്രതിസന്ധി ; ഇന്ത്യയുടെ സഹായം തേടി ബംഗ്ലദേശ്

0
ധാക്ക: പ്രകൃതിവാതകക്ഷാമത്തെ തുടർന്ന് സമീപകാലത്തെ ഏറ്റവും വലിയ ഊർജ പ്രതിസന്ധി നേരിടുന്ന...