മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഉള്ളിയേരി മൊടക്കല്ലൂരില്‍ മാരക ലഹരിമരുന്നായ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍. കോഴിക്കോട് പേരാമ്പ്ര മരുതേരി സ്വദേശി കാരപ്പൊയില്‍ ഫിറോസ്(29), പയ്യന്നൂര്‍ പെരിങ്ങോം സ്വദേശിനി ഹരിവിലാസം വീട്ടില്‍ ശീതല്‍ ശിവദാസ് (21) എന്നിവരെയാണ് ബാലുശ്ശേരി എക്‌സൈസ് സംഘം പിടികൂടിയത്. മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്തെ ബ്ലൂ മെറീഡിയന്‍ അപ്പാര്‍ട്ട്‌മെന്റിലെ രണ്ടാം നിലയിലെ മുറിയില്‍ നിന്നുമാണ് ഇരുവരെയും പിടികൂടിയത്.

ഇവരില്‍ നിന്നും 11.83 ഗ്രാം എംഡിഎംഎയും 5.44 ഗ്രാം കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ രാസലഹരി വില്‍പനക്ക് നേതൃത്വം നല്‍കുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബാലുശ്ശേരി റേഞ്ച് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ധ്രുപദ്. എസിന്റെ നേതൃത്വത്തില്‍ അസി. എക്സൈസ് ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍. എം, പ്രകാശന്‍ എ. കെ, പ്രിവന്റീവ് ഓഫീസര്‍ ഷാജി ഇ.എം, സിഇഒമാരായ റബിന്‍ ഇ.ജി, ലിനീഷ് കെ, സതി എന്നിവര്‍ ചേര്‍ന്നാണ് ഇരുവരെയും പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് സബ് ജയിലിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വായന മാസാചരണത്തോടനുബന്ധിച്ച് ബോധവല്‍കരണ നാടകം ജൂലൈ 1ന് നടക്കും ദേശീയ വായനാദിന -...

നിപ ബാധിതന്റെ സമ്പർക്കപ്പട്ടികയിലെ എല്ലാവരും ക്വാറന്റൈൻ പൂർത്തിയാക്കി

0
തിരുവനന്തപുരം : നിപാ ബാധിതന്റെ സമ്പർക്കപ്പട്ടികയിലെ എല്ലാവരും സുരക്ഷിതമായി ക്വാറന്റൈൻ പൂർത്തിയാക്കിയതായി...

നെല്ല് സംഭരണതിന് കൃത്യമായ സംവിധാനം ഉണ്ടാക്കുമെന്ന് ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം : നെല്ല് സംഭരണതിന് കൃത്യമായ സംവിധാനം ഉണ്ടാക്കുമെന്ന് ഭക്ഷ്യ- സിവില്‍...

സ്കൂട്ടറിൽ പോയിക്കൊണ്ടിരിക്കവേ മരച്ചില്ല ഒടിഞ്ഞുവീണു , ഇടുക്കിയിൽ യുവാവിന് ദാരുണാന്ത്യം

0
ഇടുക്കി : ഇടുക്കി ഏലപ്പാറക്ക് സമീപം ചെമ്മണ്ണിൽ ഇരുചക്ര വാഹനം ഓടിച്ചു...