ഇന്ത്യക്കാരെ അധിക്ഷേപിച്ചുള്ള ഡോണള്‍ഡ് ട്രംപിന്റെ സമൂഹമാധ്യമ പോസ്റ്റിനെ വിമര്‍ശിച്ച് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടണ്‍ ഡിസി: ഇന്ത്യയെയും അമേരിക്കയിലെ ഇന്ത്യക്കാരെയും അധിക്ഷേപിച്ചുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സമൂഹമാധ്യമ പോസ്റ്റിനെ വിമര്‍ശിച്ച് ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍. വംശീയതയും വിദ്വേഷവും നിറഞ്ഞ പോസ്റ്റ് ട്രംപ് പങ്കുവെച്ചതില്‍ അങ്ങേയറ്റം അസ്വസ്ഥരാണെന്ന് സംഘടന പ്രസ്താവനയില്‍ പറഞ്ഞു. ‘ഇന്ത്യയില്‍ നിന്നും ചൈനയില്‍ നിന്നുമുള്ള അമേരിക്കക്കാരെ ലക്ഷ്യമിട്ടുള്ള വംശീയതയും വിദ്വേഷവും നിറഞ്ഞ പോസ്റ്റ് പ്രസിഡന്റ് ട്രംപ് പങ്കുവെച്ചതില്‍ ഞങ്ങള്‍ അങ്ങേയറ്റം അസ്വസ്ഥരാണ്. വിദേശികളോടുള്ള വിദ്വേഷവും വംശീയതയും എക്കാലത്തെക്കാളും വര്‍ധിച്ച ഈ സാഹചര്യത്തില്‍, യുഎസ് പ്രസിഡന്റ് തന്നെ ഇത്തരം അധിക്ഷേപങ്ങളെ പിന്തുണക്കുന്നത് കൂടുതല്‍ വിദ്വേഷം വളര്‍ത്തുകയും നമ്മുടെ സമൂഹത്തെ അപകടത്തിലാക്കുകയും ചെയ്യും.

ട്രംപ് പുനര്‍വിചിന്തനം നടത്തണമെന്നും പോസ്റ്റ് ഡിലീറ്റ് ചെയ്യണമെന്നും അഭ്യര്‍ഥിക്കുന്നതോടൊപ്പം നമ്മുടെ മഹത്തായ രാജ്യത്തിന് ഏഷ്യന്‍ അമേരിക്കക്കാര്‍ നല്‍കുന്ന ഒഴിച്ചുകൂടാനാവാത്ത സംഭാവനകളെ അംഗീകരിക്കണമെന്നും അഭ്യര്‍ഥിക്കുന്നു’ -ഹിന്ദു അമേരിക്കന്‍ ഫൗണ്ടേഷന്‍ പറഞ്ഞു. ഇന്ത്യയെയും ചൈനയെയും അധിക്ഷേപിച്ചുകൊണ്ടുള്ള റേഡിയോ ഹോസ്റ്റ് മൈക്കല്‍ സാവേജിന്റെ വീഡിയോയാണ് ട്രംപ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. അമേരിക്കയിലെ ജന്മനാടിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടെ ഇന്ത്യയും ചൈനയും നരകക്കുഴികളാണെന്ന സാവേജിന്റെ പ്രസ്താവനയും ട്രാന്‍സ്‌ക്രിപ്റ്റുമാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപ് പങ്കുവെച്ചത്. കുട്ടികള്‍ക്ക് യുഎസ് പൗരത്വം കിട്ടാന്‍ വേണ്ടി പ്രസവത്തിന് മാത്രമായി ഇരുരാജ്യത്ത് നിന്നും ആളുകള്‍ എത്തുന്നതായി സാവേജ് പരിഹസിച്ചിരുന്നു. ഇരുരാജ്യത്ത് നിന്നും വരുന്ന കുടിയേറ്റക്കാര്‍ ലാപ്ടോപുകളുമായെത്തുന്ന ഗുണ്ടകളാണെന്നുമുള്ള സാവേജിന്റെ പ്രസ്താവനയും ട്രംപ് പങ്കുവെച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് : വിജിലൻസ് എസ്പി ഇന്ന് ഹൈക്കോടതിയിൽ ഹാജരാകും

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനടക്കം പ്രതിയായ എസ്എൻഡിപി...

മോദിക്ക് ഇപ്പോള്‍ ഉറക്കമില്ലാ രാത്രികള്‍ ; വിദേശ നേതാക്കളെ കെട്ടിപ്പിടിക്കുന്നതല്ല രാജ്യത്തിന്റെ വിദേശനയം :...

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇപ്പോള്‍ രാത്രി ഉറക്കമില്ലെന്ന് ലോക്‌സഭാ പ്രതിപക്ഷ...

സ്റ്റേഷൻ ഭരണം ഇന്നു മുതൽ എസ്ഐമാർക്ക് ; സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ പോലീസ് സ്റ്റേഷൻ ഭരണത്തിൽ സമഗ്ര മാറ്റം....

ആഭ്യന്തര മന്ത്രിയെ അധിക്ഷേപിച്ച കേസിൽ അര്‍ജുന്‍ ആയങ്കിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

0
കണ്ണൂർ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍...