ഷാർജ : ചൂട് കൂടുന്ന സാഹചര്യത്തിൽ എമിറേറ്റിലെ വ്യവസായ മേഖലകളെ തീപിടുത്തങ്ങളിൽനിന്ന് സുരക്ഷിതമാക്കുന്നതിനായി പ്രത്യേക കാമ്പയിൻ പ്രഖ്യാപിച്ച് ഷാർജ മുനിസിപ്പാലിറ്റിയും സിവിൽ ഡിഫൻസ് അതോറിറ്റിയും. ‘വ്യവസായ മേഖലകളുടെ സുരക്ഷിതത്വം എല്ലാവരുടെയും ഉത്തരവാദിത്തം’ എന്ന പേരിലാണ് പുതിയ കാമ്പയിൻ ആരംഭിക്കുന്നത്. ഷാർജ ഇക്കണോമിക് ഡെവലപ്മെൻറ് ഡിപ്പാർട്ടിൻറെ സഹകരണത്തോടെ നടത്തുന്ന കാമ്പയിനിലൂടെ വ്യവസായ മേഖലയിലെ ഉടമകൾക്ക് തീപിടുത്ത പ്രതിരോധവുമായി ബന്ധപ്പെട്ട ബോധവത്കരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. വ്യവസായ മേഖലകളിലുടനീളം അഗ്നി സുരക്ഷ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് കാമ്പയിനിലൂടെ ഉറപ്പുവരുത്തും.
ശരിയായ സംഭരണ രീതികൾ, മതിയായ കെട്ടിട തടസ്സങ്ങൾ നിലനിർത്തൽ, വ്യക്തവും വേഗത്തിൽ പ്രവേശിക്കാൻ കഴിയുന്നതുമായ രക്ഷപ്പെടൽ മാർഗം ഒരുക്കൽ എന്നിവയുൾപ്പെടെ നിരവധി നിർണായക സുരക്ഷ കാര്യങ്ങളിൽ കാമ്പയിൻ ശ്രദ്ധകേന്ദ്രീകരിക്കുന്നു.വ്യവസായ മേഖലകളിലെ എല്ലാ പ്രവർത്തനങ്ങൾക്കും അഗ്നിരക്ഷ ഡിപ്പാർട്മെൻറുകളുടേത് ഉൾപ്പെടെ ബന്ധപ്പെട്ട അതോറിറ്റികളിൽനിന്ന് ലൈസൻസും അംഗീകാരവും നേടിയിരിക്കണമെന്ന് അധികൃതർ വ്യവസായികളെ ഓർമപ്പെടുത്തി. കാമ്പയിനിലൂടെ ഫയർ ഡിറ്റക്ഷൻ സംവിധാനങ്ങളെ സ്ഥിരം പരിശോധനക്ക് വിധേയമാക്കും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033