വേനൽ കടുത്തു : വീടുകളിൽ അഗ്‌നിശമന ഉപകരണങ്ങൾ വേണം ; മുന്നറിയിപ്പുമായി സൗദി മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ദമാം : വീടുകളിലും താമസ ഇടങ്ങളിലും അഗ്‌നി ശമന ഉപകരണങ്ങൾ ഉറപ്പ് വരുത്താൻ നിർദേശം നൽകി സൗദി സിവിൽ ഡിഫൻസ് അതോറിറ്റി. രാജ്യത്ത് വേനൽ കടുത്ത സാഹചര്യത്തിലാണ് നിർദേശം. അഗ്‌നിബാധയുണ്ടാകുന്ന അടിയന്തര ഘട്ടങ്ങളിൽ ഇവ ഉപയോഗിക്കേണ്ട രീതി പഠിക്കാനും പൊതുജനങ്ങളോട് അതോറിറ്റി ആവശ്യപ്പെട്ടു. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കുമാണ് സൗദി സിവിൽ ഡിഫൻസ് നിർദേശം നൽകിയത്. വീടുകളിലും താമസ ഇടങ്ങളിലും അഗ്‌നിശമന ഉപകരണങ്ങൾ ഉണ്ടെന്ന് ഉറപ്പാക്കാൻ അതോറിറ്റി ആവശ്യപ്പെട്ടു. വിവിധ തരം തീപിടുത്തങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുന്ന ഡ്രൈ പൗഡർ ഫയർ എക്സ്റ്റിംഗ്യൂഷറുകൾ ഇതിനായി ഉപയോഗപ്പെടുത്താമെന്നും അതോറിറ്റി വ്യക്തമാക്കി.

ഉപകരണങ്ങൾ എങ്ങിനെ പ്രവർത്തിപ്പിക്കണമെന്നതിനെ കുറിച്ചും ധാരണയുണ്ടായിരിക്കണം. തീപിടിത്തങ്ങളുടെ വ്യാപനം കുറയ്ക്കുന്നതിനും അവയെ ഉടൻ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുമെന്നും അതോറിറ്റി വിശദീകരിച്ചു. രാജ്യത്ത് വേനൽ കടുത്തതോടെ അഗ്‌നിബാധകളുടെ എണ്ണം വർധിച്ച സാഹചര്യത്തിലാണ് മുന്നറിയിപ്പ്. രാജ്യത്തെ ഔദ്യോഗിക മാധ്യമങ്ങൾ വഴിയും സമൂഹ മാധ്യമങ്ങൾ വഴിയും അതോറിറ്റി ഇതിനായി പ്രത്യേക കാമ്പയിനും ബോധവത്കരണവും മാർഗനിർദേശങ്ങളും നൽകി വരുന്നുണ്ട്. അടിയന്തിര ഘട്ടങ്ങളിൽ മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ ഭാഗങ്ങളിലുള്ളവർ 911 നമ്പറിലും, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുള്ളവർ 998 നമ്പറിലും ബന്ധപ്പെടണമെന്നും അതോറിറ്റി നിർദേശിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...