Thursday, April 25, 2024 4:43 am

വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് അ​പ്പ​ര്‍ കു​ട്ട​നാ​ട​ന്‍ മേ​ഖ​ല​യി​ല്‍ വ​ന്‍ കൃ​ഷിനാ​ശം ; കണ്ണുനീരും കയ്യുമായി കര്‍ഷകര്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ല്ല : വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്ന് അ​പ്പ​ര്‍ കു​ട്ട​നാ​ട​ന്‍ മേ​ഖ​ല​യി​ല്‍ വ​ന്‍ കൃ​ഷിനാ​ശം. ല​ക്ഷ​ക്ക​ണ​ക്കി​ന്​ രൂപ​യു​ടെ വാ​ഴകൃ​ഷി​യാ​ണ്​ വെ​ള്ളം കെ​ട്ടി​നി​ന്ന്​ ന​ശി​ക്കു​ന്ന​ത്. പെ​രി​ങ്ങ​ര, ക​ട​പ്ര, നി​ര​ണം, കു​റ്റൂ​ര്‍, നെ​ടു​ബ്രം  പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 50 ഹെ​ക്ട​റി​ലെ ഒ​ന്നേ​കാ​ല്‍ ല​ക്ഷ​ത്തോ​ളം വാ​ഴ കൃ​ഷി ന​ശി​ച്ച​താ​യി കൃ​ഷി വ​കു​പ്പ് ന​ട​ത്തി​യ പ്രാ​ഥ​മി​ക ക​ണ​ക്കെ​ടു​പ്പി​ല്‍ വ്യ​ക്ത​മാ​യി. ക​ട​പ്ര, തി​രു​വ​ല്ല മേ​ഖ​ല​യി​ല്‍ 40 ഹെ​ക്ട​റോ​ളം വ​രു​ന്ന നെ​ല്‍​കൃ​ഷി​ക്കും നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

ഓ​ണ വി​പ​ണി ല​ക്ഷ്യം വെ​ച്ച്‌ കൃ​ഷി ചെ​യ്ത ഏ​ത്ത​ന്‍, റോ​ബ​സ്​​റ്റ, പൂ​വ​ന്‍, ഞാ​ലി​പ്പൂ​വ​ന്‍, ക​ദ​ളി, ചെ​ങ്ക​ദ​ളി, പാള​യം കോ​ട​ന്‍ ഇ​ന​ങ്ങ​ളി​ല്‍ പെ​ട്ട വാ​ഴ​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്. കു​ല​ച്ച്‌​ പാ​തി വി​ള​വെ​ത്തി​യ​വ​യാ​ണ്​ ഭൂ​രി​ഭാ​ഗ​വും. പ​ല വാ​ഴ​ത്തോ​ട്ട​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി നി​ല്‍​ക്കു​ക​യാ​ണ്. ഇ​തു മൂ​ലം വാ​ഴ​ക​ളു​ടെ മൂ​ട് അ​ഴു​കി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​ല​ക​ള്‍ മ​ഞ്ഞ നി​റ​ത്തി​ലാ​യി.

പ​ട​വ​ലം, വെ​ള്ള​രി, വ​ഴു​ത​ന, പാ​വ​ല്‍ , ക​പ്പ, ചേ​ന , ചീ​ര തു​ട​ങ്ങി പ​ച്ച​ക്ക​റി​ക​ള്‍​ക്കും നാ​ശം ഉ​ണ്ടാ​യി. ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍​റും ക​ര്‍​ഷ​ക​നു​മാ​യ ഷി​ബു വ​ര്‍​ഗീ​സി​ന്റെ നാ​ലാ​യി​ര​ത്തോ​ളം വാ​ഴ വെ​ള്ള​പ്പൊ​ക്കം മൂ​ലം ന​ശി​ച്ചു. പ​രു​മ​ല പ​ന​യ​ന്നാ​ര്‍ കാ​വി​ന് സ​മീ​പം പാ​ട്ട​ത്തി​നെ​ടു​ത്ത പ​ത്തേ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ല​ത്തെ കൃ​ഷി​യാ​ണ് പാ​ടേ ന​ശി​ച്ച​ത്. ചാ​ത്ത​ങ്ക​രി ചെ​ത്തി​മ​റ്റ​ത്ത് ജോ​മോ​ന്റെ ര​ണ്ടാ​യി​ര​ത്തോ​ളം മൂ​ട് ഏ​ത്ത​വാ​ഴ​ക​ള്‍ ന​ശി​ച്ചു. ക​ല്ലു പു​ര​യ്ക്ക​ല്‍ കു​രു​വി​ള, ചെ​ത്തി​മ​റ്റ​ത്തി​ല്‍ ചാ​ക്കോ വ​ര്‍​ഗീ​സ്, ചാ​മപ്പ​റ​മ്പി​ല്‍ സോ​ജ​ന്‍ , ക​ല്ലു​പു​ര​യ്ക്ക​ല്‍ കു​രു​വി​ള എ​ബ്ര​ഹാം, ചെ​ത്തി മ​റ്റ​ത്ത് എ​ബ്ര​ഹാം തോ​മ​സ്  എന്നിവരുടെ കൃഷിയും വെ​ണ്‍​പാ​ല പാ​ല​മൂ​ട്ടി​ല്‍ മ​നോ​ജി​ന്റെ  1450 മൂ​ട് കു​ല​ച്ച ഏ​ത്ത വാ​ഴ​ക​ളും വെ​ള്ളം ക​യ​റി ന​ശി​ച്ചു. വെ​ണ്‍​പാ​ല തൈ​യി​ല്‍ പു​ത്ത​ന്‍ പു​ര​യി​ല്‍ സു​ജേ​ഷി​ന്റെ ആ​യി​ര​ത്തോ​ളം വാ​ഴ​ക​ള്‍ കാ​റ്റി​ല്‍ നി​ലം പ​തി​ച്ചു.

തെ​ങ്ങേ​ലി പ​രി​യ​ന്‍ പേ​രി​ല്‍ പി.​വി. തോ​മ​സ്, പു​തു​വ​ല്‍ വീ​ട്ടി​ല്‍ കേ​ശ​വ​ന്‍, പു​തു​വ​ല്‍ വീ​ട്ടി​ല്‍ രാ​മ​കൃ​ഷ്ണ​ന്‍, വല്യാ​റ വീ​ട്ടി​ല്‍ രാ​ധാ​മ​ണി, ആ​റ്റു​മാ​ലി​ല്‍ ചെ​റി​യാ​ന്‍ തു​ട​ങ്ങി​യ​വ​രു​ടെ വാ​ഴ അ​ട​ക്കം കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്കും നാ​ശം സം​ഭ​വി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷ​മു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ലും അ​പ്പ​ര്‍ കു​ട്ട​നാ​ട​ന്‍ മേ​ഖ​ല​യി​ല്‍ വ്യാ​പ​ക കൃഷി നാ​ശം സം​ഭ​വി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ കൃ​ഷി നാ​ശ​ത്തി​ന്റെ ന​ഷ്​​ട​പ​രി​ഹാ​രം ഇ​തു​വ​രെ ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭ്യ​മാ​യി​ട്ടി​ല്ല. ബാ​ങ്ക് വാ​യ്പ​യ​ട​ക്കം എ​ടു​ത്ത് കൃ​ഷി ചെ​യ്ത​വ​രാ​ണ് ബ​ഹു​ഭൂ​രി​പ​ക്ഷ​വും. വെ​ള്ള​പ്പൊ​ക്കം മൂ​ല​മു​ണ്ടാ​യ കൃ​ഷി നാ​ശം നി​മി​ത്തം വ​ലി​യ ക​ട​ക്കെ​ണി​യി​ലാ​ക്കി​യ അ​വ​സ്ഥ​യാ​ണെ​ന്നും സ​ര്‍​ക്കാ​രി​ല്‍​നി​ന്നും ഉ​ചി​ത​മാ​യ ന​ഷ്​​ട​പ​രി​ഹാ​രം ല​ഭ്യ​മാ​യി​ല്ലെ​ങ്കി​ല്‍ വ​രും വ​ര്‍​ഷ​ങ്ങ​ളി​ല്‍ കൃ​ഷി ഉ​പേ​ക്ഷി​ക്കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

അ​പ്പ​ര്‍ കു​ട്ട​നാ​ട​ന്‍ മേ​ഖ​ല​യി​ല്‍ ഒ​രു കോ​ടി​യി​ല​ധി​കം രൂ​പ​യു​ടെ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​താ​യാ​ണ് പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലെ​ന്നും പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും വെ​ള്ളം ഒ​ഴി​ഞ്ഞ​ശേ​ഷം മാ​ത്ര​മേ യ​ഥാ​ര്‍​ഥ നാ​ശ​ന​ഷ്​​ടം സം​ബ​ന്ധി​ച്ച ക​ണ​ക്കെ​ടു​പ്പ് ന​ട​ത്താ​ന്‍ സാ​ധി​ക്കൂ​വെ​ന്നും കൃ​ഷി അ​സി. ഡ​യ​റ​ക്ട​ര്‍ വി.​ജെ. റെജി പ​റ​ഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സ്പേസ് പാ‍ർക്കിലെ ജോലി അനധികൃതമായി നേടിയെന്ന കേസ് ; സ്വപ്ന സുരേഷ് ഇന്ന് കോടതിയിൽ...

0
തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിൽ...

കാർ ഇടിച്ചു പരിക്കേറ്റ ഫിനാൻസ് ഉടമ മരിച്ചു

0
റാന്നി: വടശ്ശേരിക്കര ഇടത്തറ ജംഗ്ഷനിൽ പ്രഭാത സവാരിക്കിടെ കാർ ഇടിച്ചു പരിക്കേറ്റ...

വോട്ട് ചെയ്യുന്ന കാര്യത്തിൽ വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകണം ; മത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നിർദേശവുമായി...

0
കോഴിക്കോട്: വോട്ട് ചെയ്യുന്ന കാര്യത്തിൽ വിദ്യാർത്ഥികളെ ബോധവൽക്കരിക്കാൻ മത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്...

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...