ശബരിമല വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് കടകംപള്ളി നിയമസഭയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ നടത്തിയ പ്രസ്താവനയില്‍ വിശദീകരണവുമായി മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്ന് കടകംപള്ളി നിയമസഭയില്‍ വ്യക്തമാക്കി. ഖേദ പ്രകടനമാണ് നടത്തിയത്. ശബരിമലയിലെ സംഘര്‍ഷങ്ങളില്‍ വിഷമമുണ്ടെന്നാണ് പറഞ്ഞതെന്നും കടകംപള്ളി ചൂണ്ടിക്കാട്ടി.

മാപ്പ് പറഞ്ഞുവെന്ന വാര്‍ത്ത തിരുത്താത്തത് മാപ്പ് പറഞ്ഞില്ലെന്ന കെണിയില്‍ വിഴാതിരിക്കാനാണ്. താന്‍ അതിന് നിന്ന് കൊടുത്തില്ല. അതുകൊണ്ടാണ് അത്തരം നിലപാട് സ്വീകരിച്ചതെന്നും കടകംപള്ളി വ്യക്തമാക്കി. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെയാണ് വിവാദത്തില്‍ വിശദീകരണം നടത്തിയത്. വ്യക്തിപരമായ അധിക്ഷേപമാണ് മുന്‍ പ്രതിപക്ഷം നടത്തിയത്.

ഭരണകര്‍ത്താക്കളുടെ കുടുംബാംഗങ്ങളെ വിവാദങ്ങളില്‍ വലിച്ചിഴച്ചു. പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തനം ക്രിയാത്മകമായിരുന്നില്ല. നാടോടിക്കാറ്റിലെ പവനായിയെ പോലെയായിരുന്നു യു.ഡി.എഫിന്റെ  പ്രകടനപത്രികയെന്ന് ചൂണ്ടിക്കാട്ടിയ കടകംപള്ളി, പവനായി ശവമായെന്ന് പരിഹസിക്കുകയും ചെയ്തു. ബി.ജെ.പി സഹായമില്ലെങ്കില്‍ പ്രതിപക്ഷത്തിന്റെ പ്രകടനം ഇതിലും ദയനീമായേനെ എന്നും കടകംപള്ളി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...