തിരുവനന്തപുരം : ട്രൈസോണിക് വിന്‍ഡ് ടണലിനായി, തുമ്ബ വി.എസ്.എസ്.സിയില്‍ കൂറ്റന്‍ യന്ത്രഭാഗങ്ങള്‍ എത്തിച്ച കണ്ടെയ്‌നര്‍ ദൗത്യം പൂര്‍ത്തിയാക്കി മടങ്ങി. കടല്‍മാര്‍ഗം കൊല്ലത്ത് എത്തിച്ച യന്ത്രഭാഗങ്ങള്‍ ഇവിടെനിന്ന് റോഡ് മാര്‍ഗം 21 ദിവസമെടുത്താണ് തുബയില്‍ എത്തിച്ചത്. ഇത് ഇറക്കുന്നതിന് വിവിധ യൂണിയന്‍ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ഒരു വിഭാഗം നോക്കുകൂലിയായി 10 ലക്ഷം രൂപ ആവശ്യപ്പെട്ടത് വലിയ വിവാദമായിരുന്നു.
യന്ത്രഭാഗങ്ങള്‍ക്ക് 184 ടണ്‍ ആയിരുന്നു ഭാരം. സ്‌പേസ് ക്രാഫ്‌റ്റുകളും റോക്കറ്റുകളും അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുബോഴുണ്ടാകുന്ന പ്രതിഫലനങ്ങളെ കുറിച്ച് പഠിക്കാനുള്ള ഉപകരണമാണ് കണ്ടെയ്നറില്‍ എത്തിയത്.